പോക്സോ കേസിൽ 20 കാരൻ പിടിയിൽ
തൃശൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പഴഞ്ഞി അരുവായി സ്വദേശി ആദര്‍ശിനെ(20)അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ പ്ലസ് വണ്‍ കാലയളവ് മുതല്‍ പ്രതി പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പറയുന്നു. കുന്നംകുളം സബ്‌ഇന്‍സ്‌പെക്ടര്‍ ഫക്രുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.വിവാഹ വാഗ്ദാനം നല്‍കി പ്രതി പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും പരാതിയുണ്ട്. വിവാഹത്തില്‍ നിന്നും പ്രതി പിന്തിരിയാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പറയുന്നു. കുന്നംകുളം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.