2022 ന് ശേഷമുള്ള ഏറ്റവും വലിയ ഇറക്കുമതി; അമേരിക്കൻ എണ്ണ കൂടുതൽ വാങ്ങി ഇന്ത്യ
ന്യൂഡൽഹി : അമേരിക്കയിൽ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി കുത്തനെ ഉയർത്തി ഇന്ത്യ. ക്ടോബർ 27 വരെ യുഎസിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി പ്രതിദിനം 540,000 ബാരലിലെത്തി, 2022 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന അളവാണ് ഇതെന്നതാണ് സവിശേഷത. ഒക്ടോബർ മാസത്തിൽ അമേരിക്കയിൽ നിന്നും പ്രതിദിനം ഏകദേശം 575,000 ബാരൽ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും നവംബറിൽ ഇത് ഏകദേശം 400,000–450,000 ബാരലായി ഉയരാമെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഈ വർഷം ആദ്യം ശരാശരി 300,000 ബാരൽ എണ്ണ മാത്രമാണ് ഇന്ത്യ അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്തിട്ടുണ്ടായിരുന്നത്. ട്രംപ് ഭരണകൂടവുമായുള്ള സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗംകൂടിയാണ് അസംസ്കൃത എണ്ണ ഇറക്കുമതി

