നിപ: സമ്പർക്ക പട്ടികയിൽ 461 പേർ: ആരോഗ്യ മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ജില്ലകളിലായി 461 പേർ നിപ സമ്പർക്ക പട്ടികയിൽ ഉള്‍പ്പെട്ടതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇവരിൽ 209 പേർ പാലക്കാട് നിന്നും 252 പേർ മലപ്പുറത്ത് നിന്നും ആണെന്ന് മന്ത്രി വ്യക്തമാക്കി.
27 പേരെ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ നാല് പേർക്ക് പനി ലക്ഷണങ്ങളുണ്ട്. 48 പേരിൽ നിന്നെടുത്ത സാമ്പിളുകൾ പരിശോധിച്ചപ്പോൾ 46 എണ്ണം നെഗറ്റീവായതായി സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.