വി.എസ്. അച്യുതാനന്ദനെ നില ഗുരുതരം; മുഖ്യമന്ത്രിയും മറ്റ് നേതാക്കളും ആശുപത്രിയിലെത്തി

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം എസ്.യു.ടി. ആശുപത്രിയിലേക്കെത്തി. മുഖ്യമന്ത്രിയോടൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മറ്റ് നേതാക്കളും എത്തിയിരുന്നു.
ജൂണ്‍ 23ന് ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് വി.എസ്. അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനുശേഷവും അദ്ദേഹത്തിന്റെ നില ഗുരുതരമായാണ് തുടരുന്നത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്.
Tag: VS Achuthanandan’s condition is critical; Chief Minister and other leaders reached the hospital