Latest News

വൺപ്ലസ് പാഡ് ലൈറ്റ് ഇന്ത്യയിൽ

 വൺപ്ലസ് പാഡ് ലൈറ്റ് ഇന്ത്യയിൽ

വൺപ്ലസ് പാഡ് ലൈറ്റ് ടാബ്‌ലെറ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 33 വാട്സ് വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 9340 എംഎഎച്ച് ബാറ്ററി സഹിതമാണ് ഈ ടാബ്‌ലെറ്റിന്‍റെ വരവ്. 8 ജിബി വരെ റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി100 ചിപ്‌സെറ്റാണ് വൺപ്ലസ് പാഡ് ലൈറ്റിന് കരുത്ത് പകരുന്നത്. വൈ-ഫൈ, എൽടിഇ വേരിയന്‍റുകളിൽ ഈ ടാബ് ലഭ്യമാണ്.

വൺപ്ലസ് പാഡ് ലൈറ്റ് ടാബ്‌ലെറ്റിന്‍റെ 6 ജിബി + 128 ജിബി (വൈ-ഫൈ) വേരിയന്‍റിന് ഇന്ത്യയിൽ 15,999 രൂപയാണ് പ്രാരംഭ വില. അതേസമയം, 8 ജിബി + 128 ജിബി (വൈ-ഫൈ + 4G എല്‍ടിഇ) ഓപ്ഷന് 17,999 രൂപ വിലവരും. കുറഞ്ഞ വിലയ്ക്ക് ടാബ്‌ലെറ്റ് വാങ്ങുന്നതിന് 2,000 രൂപ ഉടൻ കിഴിവും 1,000 രൂപ പ്രത്യേക ലോഞ്ച് ഓഫറുകളും ലഭിക്കും. വൺപ്ലസ് പാഡ് ലൈറ്റ് എയ്‌റോ ബ്ലൂ ഷേഡിലാണ് വാഗ്‌ദാനം ചെയ്യുന്നത്.

തിരഞ്ഞെടുത്ത ബാങ്കുകളിൽ നിന്ന് 6 മാസം വരെ നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്‍റ് ഓപ്ഷനുകൾ ഉപഭോക്താക്കൾക്ക് വൺപ്ലസ് പാഡ് ലൈറ്റ് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. വൺപ്ലസ് ഇന്ത്യ വെബ്‌സൈറ്റ്, വൺപ്ലസ് സ്റ്റോർ ആപ്പ്, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ, ആമസോൺ, ഫ്ലിപ്‌കാര്‍ട്ട്, ക്രോമ, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ്, ബജാജ് ഇലക്‌ട്രോണിക്സ്, തിരഞ്ഞെടുത്ത മറ്റ് സ്റ്റോറുകൾ തുടങ്ങിയവ വഴി ഓഗസ്റ്റ് ഒന്ന് മുതൽ വൺപ്ലസ് പാഡ് ലൈറ്റ് രാജ്യത്ത് വിൽപ്പനയ്‌ക്കെത്തും.

11 ഇഞ്ച് എച്ച്‌ഡി+ (1,920×1,200 പിക്സലുകൾ) 10-ബിറ്റ് എല്‍സിഡി സ്ക്രീൻ, 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, 180 ഹെര്‍ട്സ് ടച്ച് സാമ്പിൾ റേറ്റ്, 500 നിറ്റ്സ് ബ്രൈറ്റ്നസ് ലെവൽ, ഫ്ലിക്കർ-ഫ്രീ, ലോ ബ്ലൂ ലൈറ്റ് സ്റ്റാൻഡേർഡുകൾക്കുള്ള ടിയുവി റൈൻലാൻഡ് സർട്ടിഫിക്കേഷനുകൾ എന്നിവയോടെയാണ് വൺപ്ലസ് പാഡ് ലൈറ്റ് വരുന്നത്. 8 ജിബി വരെ റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള മീഡിയടെക് ഹീലിയോ ജി100 സോക് ഇതിനുണ്ട്. ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 15.0.1-ലാണ് വൺപ്ലസ് പാഡ് ലൈറ്റ് ടാബ്‌ലെറ്റ് പ്രവർത്തിക്കുന്നത്.

വൺപ്ലസ് പാഡ് ലൈറ്റിൽ 5 മെഗാപിക്സൽ ഫ്രണ്ട്, റിയർ ക്യാമറ സെൻസറുകൾ ഉണ്ട്. ഹൈ-റെസ് ഓഡിയോ ഗോൾഡ് സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷനോടുകൂടിയ ക്വാഡ് സ്പീക്കർ യൂണിറ്റാണ് ടാബ്‌ലെറ്റിനുള്ളത്. വൈ-ഫൈ, 4ജി എല്‍ടിഇ, ബ്ലൂടൂത്ത് 5.4, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് വൺപ്ലസ് പാഡ് ലൈറ്റ് ടാബ്‌ലെറ്റിനുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ. ഇത് എസ്‌ബി‌സി, എ‌എസി, എ‌പി‌ടി‌എക്സ്, എ‌പി‌ടി‌എക്സ് എച്ച്ഡി, എൽ‌ഡി‌എസി ഓഡിയോ കോഡെക്കുകളെയും പിന്തുണയ്ക്കുന്നു.

വൺപ്ലസിന്‍റെ പാഡ് ലൈറ്റിൽ 9,340 എംഎഎച്ച് ബാറ്ററി ലഭിക്കുന്നു. 33 വാട്സ് സൂപ്പർവൂക് ചാർജിംഗിനുള്ള പിന്തുണയും വൺപ്ലസിന്‍റെ പാഡ് ലൈറ്റിന് ഉണ്ട്. സുരക്ഷയ്ക്കായി ഇതിൽ ഫേസ് ഡിറ്റക്ഷൻ ഫീച്ചറും ലഭിക്കുന്നു. ടാബ്‌ലെറ്റിന് 166.46×254.91×7.39 എംഎം വലുപ്പവും 530 ഗ്രാം ഭാരവുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes