സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. പ്രതിക്കായി വ്യാപക തെരച്ചിൽ

സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമിക്കായി വ്യാപക തെരച്ചിൽ. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ട്രെയിനുകളിൽ പരിശോധന നടക്കുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കുന്നു. രക്ഷപ്പെടുമ്പോൾ ധരിച്ചിരുന്നത് കറുത്ത വസ്ത്രമെന്ന് സഹ തടവുകാരൻ പറഞ്ഞു. സഹ തടവുകാരനെ പൊലീസ് ചോദ്യം ചെയ്യുന്നു.
ഗോവിന്ദച്ചാമിയ്ക്കായി സംസ്ഥാനത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും നിരീക്ഷണം നടത്താൻ പൊലീസ് നിർദ്ദേശം നൽകി. റെയിൽവേ സ്റ്റേഷനുകളിലും, ബസ് സ്റ്റാൻ്റുകളിലും നിരീക്ഷണം നടത്താൻ നിർദ്ദേശം. ട്രെയിനുകൾക്ക് ഉള്ളിലും പരിശോധന നടക്കുന്നു. തിരൂർ, കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും ട്രെയിനുകളിലും ആണ് തിരച്ചിൽ നടത്തുന്നത്. ആർപിഎഫിന്റെ നേതൃത്വത്തിൽ ആണ് തിരച്ചിൽ നടത്തുന്നത്. ഏഴുമണിക്കാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വിവരം ലഭിച്ചതെന്ന് RPF വ്യക്തമാക്കി. ആറു സംഘമായി പരിശോധന നടത്തുന്നു.
കണ്ണൂർ റെയ്ഞ്ച് ഡിഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വഷണം തുടങ്ങിയതായി ഡിജിപി റവാഡ എ. ചന്ദ്രശേഖർ അറിയിച്ചു. ഗോവിന്ദ ചാമിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ 9446899506 എന്ന നമ്പറിൽ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു. ഗോവിന്ദ ചാമിയെ തിരിച്ചറിയാനുള്ള അടയാളങ്ങളും പൊലീസ് പുറത്തുവിട്ടു. ഗോവിന്ദ ചാമിയുടെ ഇടത് കൈ മുറിച്ചുമാറ്റിയിട്ടുണ്ട്. വലത് കവിളിൽ ഒരു അടയാളവും ഇടത് കവിളിൽ ഒരു മുറിവ് പാടുമുണ്ട്. 2011ൽ ആണ് ജയിലിലാകുന്നത്.
പേര്: ഗോവിന്ദസ്വാമി, പ്രായം: 41, അവിവാഹിതൻ. വിലാസം: ഐവത്തക്കുടി, എരഞ്ഞ പി.ഒ, വാപ്പൂർ പി.എസ്, കരൂർ.
വിവരം ലഭിക്കുന്നവർ 9446899506 നമ്പറിൽ അറിയിക്കുക