സൗദി സിനിമ മേഖലക്ക് അതിവേഗ വളർച്ച: ആറുമാസത്തിൽ 1000 കോടി റിയാൽ ടിക്കറ്റ് വരുമാനം

സൗദി അറേബ്യയിലെ സിനിമ വ്യവസായം മികച്ച വളർച്ചയുടെ പാതയിലാണ്. കഴിഞ്ഞ ആറുമാസത്തിനിടെ, രാജ്യത്ത് സിനിമ ടിക്കറ്റ് വിൽപ്പനയിലൂടെ മാത്രം നേടപ്പെട്ട മൊത്തം വരുമാനം 1000 കോടി റിയാൽ ആയെന്നു സൗദി ഫിലിം കമീഷൻ വ്യക്തമാക്കി. ഈ നേട്ടം, രാജ്യത്തെ സിനിമ മേഖലയുടെയും പൊതു ജനങ്ങളുടെ താത്പര്യത്തിന്റെയും വളർച്ചയും പ്രതിഫലിപ്പിക്കുന്നതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ആകെ ടിക്കറ്റ് വിൽപ്പനയുടെ 19 ശതമാനം വരുമാനം നേടിയത് എട്ട് പ്രമുഖ സിനിമകളിലൂടെയാണ്. ഏറ്റവും കൂടുതൽ വരുമാനം കൈവരിച്ച ചിത്രങ്ങളിലുണ്ട്. ശബാബ് അൽബോംബ് 2, ഹോബൽ, അൽ സർഫ, ഇസ്ആഫ്, ഫഖ്ർ അൽസുവൈദി, ലൈൽ നഹാർ, സെയ്ഫി,തഷ്വീഷ് ആണ് കൂടുതൽ നേട്ടം കൈവരിച്ച സിനിമകൾ. 2025 ജൂലൈ 13 മുതൽ 19 വരെയുള്ള ആഴ്ചയ്ക്കുള്ളിൽ മാത്രം 2.6 കോടി റിയാൽ മൂല്യമുള്ള ടിക്കറ്റുകൾ വിറ്റഴിഞ്ഞതായി കമീഷൻ അറിയിച്ചു.
വരുമാന പട്ടികയിൽ ഒന്നാമത് എത്തിയത് അമേരിക്കൻ ചിത്രമായ ‘എഫ്1: ദി മൂവി’ ആണ്, 2.63 കോടി റിയാൽ വരുമാനത്തോടെ. അതെ സമയം, സൗദി നിർമ്മിതിയായ ‘അൽ സർഫ’ 2.26 കോടി റിയാൽ വരുമാനത്തോടെ രണ്ടാം സ്ഥാനത്തുണ്ട്. സൂപ്പർമാൻ എന്ന ഹോളിവുഡ് ചിത്രം 77 ലക്ഷം റിയാൽ വരുമാനത്തോടെ മൂന്നാമതും, ഈജിപ്ഷ്യൻ സിനിമയായ ‘അഹമ്മദ് ആൻഡ് അഹമ്മദ്’ 35 ലക്ഷം റിയാൽ കളക്ഷനോടെ നാലാമതുമാണ്. ഈ കണക്കുകൾ, സൗദി അറേബ്യയിലെ സിനിമ വ്യവസായം ആഗോള തലത്തിൽ ശക്തമാകുന്നുവെന്നതിന് തെളിവായാണും കമീഷൻ വിലയിരുത്തുന്നത്.