ഇന്ന് ലോക ഐവിഎഫ് ദിനം; അറിയാം ഈ ദിനത്തിന്റെ പ്രാധാന്യം

ഐവിഎഫിന്റെ വിജയ നിരക്ക് നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നതായി വിദഗ്ധർ പറയുന്നു. ഒരു സ്ത്രീക്ക് ഗർഭിണിയാകാനുള്ള സാധ്യത പ്രധാനമായും അവളുടെ അണ്ഡത്തെയും മറ്റ് നിരവധി ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ (IVF) വഴി ഗർഭം ധരിച്ച ആദ്യത്തെ കുഞ്ഞായ ലൂയിസ് ബ്രൗണിന്റെ ജനനത്തെ അനുസ്മരിപ്പിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 25 ന് ലോക IVF ദിനമായി ആചരിക്കുന്നത്. പ്രത്യുൽപാദന പ്രശ്നങ്ങൾ നേരിടുന്ന ദമ്പതികൾക്ക് ഐവിഎഫ് മികച്ചൊരു ചികിത്സയാണ്. ബീജസങ്കലനം, ഭ്രൂണ വികസനം, ഇംപ്ലാന്റേഷൻ എന്നിവയ്ക്ക് ഈ പ്രക്രിയ സഹായിക്കുന്നു. ഐവിഎഫ് ചികിത്സ ആരംഭിക്കുന്നതിന് ആരോഗ്യ നില പരിശോധിക്കുക. ഐവിഎഫ് വിജയ നിരക്ക് മെച്ചപ്പെടുത്തുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു.
അണ്ഡാശയങ്ങളെ ഉത്തേജിപ്പിക്കുന്നതിനും ഒന്നിലധികം അണ്ഡങ്ങൾ ഉത്പാദിപ്പിക്കുന്നതിനുമുള്ള ഹോർമോൺ കുത്തിവയ്പ്പുകളിലൂടെയാണ് ഇത് ആരംഭിക്കുന്നത്. അണ്ഡങ്ങൾ ശേഖരിച്ചുകഴിഞ്ഞാൽ, അവ ലാബിൽ ബീജം ഉപയോഗിച്ച് ബീജസങ്കലനം ചെയ്യപ്പെടുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഒന്നോ അതിലധികമോ ഭ്രൂണങ്ങളെ ഗർഭാശയത്തിലേക്ക് മാറ്റുന്നു. ഐവിഎഫിന്റെ വിജയ നിരക്ക് നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നതായി വിദഗ്ധർ പറയുന്നു. ഒരു സ്ത്രീക്ക് ഗർഭിണിയാകാനുള്ള സാധ്യത പ്രധാനമായും അവളുടെ അണ്ഡത്തെയും മറ്റ് നിരവധി ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. പുകവലി, പൊണ്ണത്തടി, പ്രമേഹം, തൈറോയ്ഡ് തകരാറുകൾ പോലുള്ള നിയന്ത്രണാതീതമായ ആരോഗ്യസ്ഥിതികൾ, ഉയർന്ന സമ്മർദ്ദം പോലും അണ്ഡത്തിന്റെയും ബീജത്തിന്റെയും ഗുണനിലവാരത്തെ ബാധിക്കും.
വന്ധ്യതയും കാരണങ്ങളും
20 നും 30 നും ഇടയിൽ പ്രായമുള്ള യുവാക്കളെയും യുവതികളെയും വന്ധ്യത പ്രശ്നം ബാധിക്കുന്നതായി പഠനങ്ങൾ പറയുന്നു. മോശം ഭക്ഷണക്രമം, സമ്മർദ്ദം, പാരിസ്ഥിതിക വിഷാംശം തുടങ്ങിയവ വന്ധ്യത പ്രശ്നത്തിനുള്ള പ്രധാനപ്പെട്ട കാരണങ്ങളാണ്. വ്യായാമമില്ലായ്മ ഇൻസുലിൻ പ്രതിരോധം, ശരീരഭാരം, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവയ്ക്ക് കാരണമാകുന്നു. ഇത് സ്ത്രീകളിലെ അണ്ഡോത്പാദനത്തെയും പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോൺ ഉൽപാദനത്തെയും ബാധിച്ചേക്കാം. വന്ധ്യത പ്രശ്നം കൂട്ടുന്നതിൽ അമിതവണ്ണം പ്രധാന പങ്കാണ് വഹിക്കുന്നത്. ശരീരത്തിലെ അധിക കൊഴുപ്പ് ലൈംഗിക ഹോർമോണുകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും അണ്ഡത്തിന്റെയും ബീജത്തിന്റെയും ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യും.