അഞ്ചാം ടെസ്റ്റിന് നാളെ ഓവലില്‍ തുടക്കം, ഒപ്പമെത്താന്‍ ഇന്ത്യ, പരമ്പര പിടിക്കാന്‍ ഇംഗ്ലണ്ട്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് നാളെ ഓവലിൽ തുടക്കമാവും. പരമ്പര സമനിലയാക്കാൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്. മാഞ്ചസ്റ്റർ ടെസ്റ്റിൽ ജയത്തോളംപോന്ന സമനില പൊരുതിനേടിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഓവലിൽ ജയിച്ച് പരമ്പര സമനിലയാക്കുകയാണ് ശുഭ്മൻ ഗില്ലിന്റെയും സംഘത്തിന്റെയും ലക്ഷ്യം. റിഷഭ് പന്ത് പരിക്കേറ്റ് പുറത്തായതിനാൽ ഇന്ത്യൻ ടീമിൽ മാറ്റം ഉറപ്പാണ്. റിഷഭിന് പകരം ധ്രുവ് ജുറൽ ടീമിലെത്തും.
മൂന്നാം നമ്പർ ബാറ്ററുടെ സ്ഥിരതയില്ലായ്മ ആശങ്കയാണെങ്കിലും ടോപ് ഓർഡറിൽ മാറ്റമുണ്ടാവില്ല. മൂന്ന് ടെസ്റ്റിലേ കളിക്കൂയെന്ന് തീരുമാനിച്ചിരുന്നെങ്കിലും നിർണായ മത്സരം ആയതിനാൽ ഓവലിലും ജസ്പ്രീത് ബുമ്ര ടീമിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുമ്ര കളിക്കുന്നില്ലെങ്കിൽ ആകാശ് ദീപ് ആയിരിക്കും മുഹമ്മദ് സിറാജിന്റെ ബൗളിംഗ് പങ്കാളി. അൻഷുൽ കംബോജിന് പകരം അരങ്ങേറ്റക്കാരൻ അർഷ്ദീപ് സിംഗിനും ഷാർദുൽ താക്കൂറിന് പകരം സ്പിന്നർ കുൽദീപ് യാദവിനും അവസരം കിട്ടുമെന്നാണ് സൂചന. 25കാരനായ അർഷ്ദീപ് 63 ടി20 മത്സരങ്ങളിലും ഒൻപത് ഏകദിനങ്ങളിലും ഇന്ത്യക്കായി പന്തെറിഞ്ഞിട്ടുണ്ട്. ഇന്ത്യ ചാമ്പ്യൻമാരായ കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിൽ 17 വിക്കറ്റെടുത്ത അർഷ്ദീപ് വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായിരുന്നു.
ഓവലിലെ അവസാന പത്ത് ടെസ്റ്റിൽ സ്പിന്നർമാർ 80 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ഈ ചരിത്രം കുൽദീപ് യാദവിന് അനുകൂലമാവും. പരമ്പരയിൽ 2-1ന് മുന്നിലുളള ഇംഗ്ലണ്ട് ഓൾറൗണ്ടർ ജെയ്മി ഒവേർട്ടനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബെന്‍ സ്റ്റോക്സിന് പരിക്കുളള്ളതിനാലാണ് പേസ് ഓള് റൗണ്ടര്‍ കൂടിയായ ഓവര്‍ടണെ ഇംഗ്ലണ്ട് ടീമിലുൾപ്പെടുത്തിയത്. ഇംഗ്ലണ്ടിനായി മൂന്വ് വര്‍ഷം മുമ്പ് ഒരേയൊരു ടെസ്റ്റില്‍ മാത്രമാണ് ഓവര്ടണ് കളിച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ ജയിച്ചു. ലോര്‍ഡ്സില്‍ നടന്ന മൂന്നാം മത്സരത്തില്‍ രവീന്ദ്ര ജഡേജയുടെയും വാലറ്റക്കാരുടെയും ബാറ്റിംഗ് മികവില്‍ ഇന്ത്യ ജയത്തിന് അടുത്തെത്തി 22 റണ്‍സ് തോല്‍വി വഴങ്ങിയപ്പോള്‍ മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റില്‍ വീരോചിത സമനില നേടിയാണ് പരമ്പരയില്‍ ജീവന് നിലനിര്‍ത്തിയത്.