Latest News

സ്‌പേ‌സ് എക്‌സിന്റെ സ്​റ്റാർഷിപ്പ് റോക്കറ്റിന്റെ പത്താം പരീക്ഷണ വിക്ഷേപണം വിജയം

 സ്‌പേ‌സ് എക്‌സിന്റെ സ്​റ്റാർഷിപ്പ് റോക്കറ്റിന്റെ പത്താം പരീക്ഷണ വിക്ഷേപണം വിജയം

A SpaceX Super Heavy booster carrying the Starship spacecraft lifts off on its 10th test flight at the company’s launch pad in Starbase, Texas, U.S., August 26, 2025. REUTERS/Steve Nesius

ഫ്‌ലോറിഡ: ലോകത്തെ ഏറ്റവും വലുതും കരുത്തുറ്റതുമായ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ പരീക്ഷണവിക്ഷേപണം പത്താംശ്രമത്തില്‍ വിജയിപ്പിച്ച് ഇലോണ്‍ മസ്‌കിന്റെ സ്‌പെയ്സ് എക്‌സ് കമ്പനി. നേരത്തേ നടത്തിയ ഒന്‍പത് പരീക്ഷണവിക്ഷേപണങ്ങളും ഭാഗികമായോ പൂര്‍ണമായോ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സ്റ്റാര്‍ഷിപ്പ് പദ്ധതി അനിശ്ചിതത്വം നേരിടുന്നതിനിടെയാണ ഈ നേട്ടം. വിക്ഷേപണം വിജയിപ്പിച്ച സ്‌പെയ്സ് എക്‌സ് എന്‍ജിനീയര്‍മാരെ മസ്‌ക് പ്രശംസിച്ചു. ടെക്‌സസിലെ സ്‌പെയ്സ് എക്‌സിന്റെ സ്റ്റാര്‍ബേസില്‍നിന്ന് ചൊവ്വാഴ്ച പ്രാദേശികസമയം വൈകീട്ട് 6.30-നായിരുന്നു വിക്ഷേപണം. വിക്ഷേപിച്ച്ഏതാനും മിനിറ്റിനകം സ്റ്റാര്‍ഷിപ്പിന്റെ ആദ്യഘട്ടമായ സൂപ്പര്‍ ഹെവി റോക്കറ്റ് പേടകത്തില്‍നിന്ന് വേര്‍പെട്ട് മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ പതിച്ചു രണ്ടാംഘട്ടമായ, ‘സ്റ്റാര്‍ഷിപ്പ്’ പേടകം ബഹിരാകാശത്തെത്തി സ്‌പെയ്സ് എക്‌സിന്റെതന്നെ എട്ടോളം ഡമ്മി സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വിന്യസിച്ച്ഭൂമിയിലേക്കു മടങ്ങി.

യന്ത്രക്കൈ ഉപയോഗിച്ചാണ് പേടകം ഭ്രമണപഥത്തിലേക്ക് ഓരോ ഉപഗ്രഹവും വിക്ഷേപിച്ചത്. സ്റ്റാര്‍ഷിപ്പ് പേടകം ബഹിരാകാശത്തെത്തുന്നതും ഉപഗ്രഹം വിക്ഷേപിക്കുന്നതും ഇതാദ്യമായാണ്. മുന്‍പരീക്ഷണങ്ങളില്‍നിന്ന് വ്യത്യസ്തമായി സൂപ്പര്‍ ഹെവി റോക്കറ്റിനെ ഇത്തവണ മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഇറക്കുകയാണ് ചെയ്തത്. ബഹിരാകാശയാത്രയ്ക്കിടെ എന്‍ജിനുകളിലൊന്ന് പരാജയപ്പെട്ടാല്‍ ബൂസ്റ്റര്‍ എങ്ങനെ പ്രതികരിക്കുമെന്ന് മനസ്സിലാക്കാന്‍ വേണ്ടിയായിരുന്നു ഇത്. നേരത്തെയുള്ള പരീക്ഷണങ്ങളിലെല്ലാം സൂപ്പര്‍ ഹെവി റോക്കറ്റിനെ വിക്ഷേപണ ടവറില്‍ തയ്യാറാക്കി വെക്കാറുള്ള കൂറ്റന്‍ യന്ത്രക്കൈ ഉപയോഗിച്ച് തിരിച്ചുപിടിക്കുകയായിരുന്നു പതിവ്. 2026-ഓടുകൂടി ചൊവ്വയില്‍ മനുഷ്യനെ ഇറക്കാനായി സ്‌പെയ്‌സ് എക്‌സ് രൂപകല്പന ചെയ്ത സ്റ്റാര്‍ഷിപ്പിന് 123 മീറ്റര്‍ ഉയരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes