Latest News

ഇന്ത്യയിലെ ദിനോസറുകള്‍! രാജസ്ഥാനില്‍ നിന്ന് ജുറാസിക് കാലഘട്ടത്തിലെ ഫോസില്‍ കണ്ടെത്തി.

 ഇന്ത്യയിലെ ദിനോസറുകള്‍! രാജസ്ഥാനില്‍ നിന്ന് ജുറാസിക് കാലഘട്ടത്തിലെ ഫോസില്‍ കണ്ടെത്തി.

Tyrannosaurus rex dinosaur, illustration. This bipedal theropod dinosaur was one of the largest ever predators, measuring over 12 metres in length from head to tail and weighing up to 8 tons. It is thought to have combined hunting and scavenging to feed itself. Its fossils are found in North America and date from around 67 million years ago, during the Cretaceous period. Often known as T-Rex.

രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ ജില്ലയില്‍ ജുറാസിക് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മുതലയോട് സാമ്യമുള്ള ജീവിയുടെ ഫോസില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഫൈറ്റോസോര്‍ എന്ന് വിളിക്കുന്ന ജീവിയുടേതാണ് ഇതെന്നാണ് കണ്ടെത്തല്‍. ഈ ഫോസിലിന് ഏകദേശം 1.5 മുതല്‍ 2 മീറ്റര്‍ വരെ നീളമുണ്ട്. 200 ദശലക്ഷം വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നു.ന്നും കണക്കാക്കപ്പെടുന്നു. ട്രയാസിക് കാലഘട്ടത്തിന്റെ അവസാനത്തിലോ ജുറാസിക് കാലഘട്ടത്തിന്റെ തുടക്കത്തിലോ ആണ് ഇവ ജീവിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളത്തിലും കരയിലുമായി ജീവിച്ചിരുന്ന ഇവയ്ക്ക് കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വംശനാശം സംഭവിച്ചതാണ്. ഈ ഉരഗങ്ങള്‍ ആധുനിക മുതലകളുടെ പൂര്‍വ്വികരാണെന്ന് വിശ്വസിക്കപ്പെടുന്നു. ദിനോസറുകളുടെ കാലഘട്ടത്തില്‍ ജീവന്‍ നിലനിന്നിരുന്നതായി അറിയപ്പെടുന്ന ലാത്തി ഫോര്‍മേഷന്‍ എന്ന് വിളിക്കുന്ന ഭൂപ്രദേശത്ത് സ്ഥിതി ചെയ്യുന്ന മേഘ ഗ്രാമത്തിലാണ് ഫോസില്‍ കണ്ടെത്തിയത്.

രാജസ്ഥാന്‍ ജലവരുപ്പിലെ സീനിയര്‍ ഹൈഡ്രോജിയോളജിസ്റ്റായ ഡോ. നാരായണ്‍ ദാസ് ഇംഖിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫോസില്‍ പഠനവിധേയമാക്കിയത്. ഈ പ്രദേശത്ത് ഇനിയും രഹസ്യങ്ങള്‍ മറഞ്ഞുകിടക്കുന്നുണ്ടെന്ന് ഡോ. ഇംഖിയ പറയുന്നു. .ഒരു തടാകത്തില്‍ ഖനനം നടത്തുന്നതിനിടെ തദ്ദേശീയരായ ഗ്രാമീണരാണ് യാദൃശ്ചികമായി ആദ്യം ഫോസില്‍ കണ്ടത്. അസ്ഥികൂടത്തിന്റെ രൂപത്തില്‍ കൗതുകം തോന്നിയ അവര്‍ അധികാരികളെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ ഘനനത്തിലാണ് ഫൈറ്റോസോറിന്റെ അവശിഷ്ടങ്ങളും ഫൈറ്റോസോറിന്റെ അവശിഷ്ടങ്ങളും ഫോസിലൈസ് ചെയ്ത മുട്ടയെന്ന് തോന്നുന്ന അവശിഷ്ടവും കണ്ടെത്തിയത്. നദീതീരത്ത് കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവച്ചിരുന്നതെന്ന് കരുതുന്ന ഇടത്തരം വലിപ്പമുള്ള മത്സ്യങ്ങളെ ഭക്ഷിച്ച് ജീവിച്ചിരുന്നവയാവാം ഈ ഫൈറ്റോസോറെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. 2023 ല്‍ ഈ പ്രദേശത്ത് നിന്ന് ഡോ. ഇംഖിയ ഒരു ഒരു ദിനോസര്‍ മുട്ട കണ്ടെത്തിയിരുന്നു. 2018 ലാണ് ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ഹെര്‍ബിവോറസ് ദിനോസറിന്റെ ഫോസില്‍ കണ്ടെത്തിയത്. ഇതോടെയാണ് ജയ്‌സാല്‍മീര്‍ പാലിയന്തോളജി പഠനങ്ങളുടെ പ്രധാന കേന്ദ്രമായി മാറിയത്. പ്രദേശത്ത് ഗവേഷകര്‍ ഇപ്പോഴും പഠനങ്ങള്‍ നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes