രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് രാഹുല്‍ ദ്രാവിഡ്

ജയ്പൂര്‍: സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ടീം പരീശീലക സ്ഥാനം ഒഴിഞ്ഞ് രാഹുല്‍ ദ്രാവിഡ്. ടീം അധികൃതരാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. രാജസ്ഥാന്‍ ടീമിലെ രാഹുലിന്‍റെ സാന്നിധ്യം പുതിയ താരങ്ങളെയും പരിചയസമ്പന്നരെയും പ്രചോദിപ്പിച്ചെന്നും സേവനത്തിന് ടീം എന്നന്നേക്കും നന്ദിയുള്ളവരായിരിക്കുമെന്നും രാജസ്ഥാന്‍ റോയല്‍സ് എക്‌സില്‍ കുറിച്ചു.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി 46 മത്സരങ്ങള്‍ കളിച്ച ദ്രാവിഡ്, ഇന്ത്യന്‍ ടീമിന്റെ പരിശീലക കാലാവധി അവസാനിച്ചതിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് മുഖ്യ പരിശീലകനായി ടീമിനൊപ്പം ചേര്‍ന്നത്. എന്നാല്‍, കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ദ്രാവിഡിന്റെ കീഴില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിന് സാധിച്ചില്ല. പതിനാല് മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് രാജസ്ഥാന്‍ ജയം നേടിയത്