Latest News

പലസ്തീനെ പരമാധികാര രാഷ്ട്രമായി അംഗീകരിക്കാൻ ഒരുങ്ങി ബെൽജിയം

 പലസ്തീനെ പരമാധികാര രാഷ്ട്രമായി അംഗീകരിക്കാൻ ഒരുങ്ങി ബെൽജിയം

ബ്രസൽസ്: യുഎൻ അസംബ്ലിയിൽ പലസ്തീനെ പരമാധികാര രാഷ്ട്രമായി അംഗീകാരം നൽകുമെന്ന് ബെൽജിയം വിദേശകാര്യ മന്ത്രി മാക്സിം പ്രെവോട്ട് വ്യക്തമാക്കി. ഇസ്രയേലിനെ വീണ്ടും സമ്മ‍ർദ്ദത്തിൽ ആക്കുന്നതാണ് നടപടി. സമാന നീക്കവുമായി നേരത്തെ ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ, ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങൾ എത്തിയിരുന്നു. ഗാസയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ വീണ്ടും അവർത്തിക്കപ്പെടുന്നതിനു പിന്നാലെയാണ് ബെൽജിയത്തിന്റെ ഈ സുപ്രധാന നടപടി . ഇസ്രയേൽ ഗാസയിൽ ചെയ്യുന്നതു അന്താരാഷ്ട്ര നിയമങ്ങളുടെ ലംഗമാണ് എന്നുള്ളത് ആഗോള തലത്തിൽ വിമർശനം ഉയർന്നിരുന്നു. പലസ്തീനിൽ നടക്കുന്ന മാനുഷിക പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനമെന്നാണ് ബെൽജിയം പ്രതിരോധ മന്ത്രി സമൂഹമാധ്യമങ്ങളിൽ വിശദമാക്കുന്നത്.

ഇസ്രയേൽ ആക്രമണത്തിൽ സാധാരണക്കാരായ 63000 ആളുകളാണ് ഗാസയിൽ കൊല്ലപ്പെട്ടത്. 2 ദശലക്ഷം ആളുകൾക്ക് കിടപ്പാടം നഷ്ടമായി. അവശേഷിക്കുന്ന പലസ്തീൻ ജനതയെ കടുത്ത ക്ഷാമത്തിലേക്കും പട്ടിണി മരണങ്ങളിലേക്കും തള്ളിയിടുന്ന രീതിയിൽ നിരവധി ക്രൂര കൃത്യങ്ങളാണ് ഇസ്രയേൽ ചെയ്തുകൊണ്ടിരിക്കുന്നത്. മനുഷ്യൻ സൃഷ്ടിച്ച ക്ഷാമം ആണ് ഗാസയിൽ നടക്കുന്നതെന്നും യുഎൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes