കാർലോ അക്യൂറ്റിസും ജോർജിയോ ഫ്രസ്സാത്തിയും ഇനി കത്തോലിക്കാ സഭയുടെ വിശുദ്ധഗണത്തിലേയ്ക്ക്
വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭക്ക് പ്രത്യാശയേകി രണ്ട് വിശുദ്ധർ കൂടി. ഓൺലൈനിലൂടെ വിശ്വാസം പ്രചരിപ്പിച്ച കാർലോ അക്യൂട്ടിസ്, ഇറ്റാലിയൻ പർവതാരോഹകൻ പിയർ ജോർജിയോ ഫ്രസ്സാത്തി എന്നിവരെയാണ് ലിയോ പതിനാലാമൻ മാർപ്പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. പുതിയ മാർപാപ്പ ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ആദ്യ വിശുദ്ധ പദവി നൽകൽ ചടങ്ങായിരുന്നു. കത്തോലിക്കാ സഭയുടെ ഏറ്റവും വലിയ ആചാര അനുഷ്ഠാനമായ കുർബാനയുമായി ബന്ധപ്പെട്ട അത്ഭുതങ്ങളെ ആളുകളിലേക്ക് എത്തിക്കാൻ സൈബർ ഇടത്ത് നടത്തിയ പ്രവർത്തനങ്ങളാണ് കാർലോയെ ശ്രദ്ധാ കേന്ദ്രമാക്കിയത്. കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധനാണ് കാര്‍ലോ അക്യുട്ടിസ്. ‘സൈബര്‍ അപ്പസ്തോലന്‍’ എന്നും അറിയപ്പെടുന്ന അക്യുട്ടിസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ 2020-ല്‍ വാഴ്ത്തപ്പെട്ടവനാക്കിയിരുന്നു.കാർലോക്ക് ഒപ്പം വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട ഡൊമിനിക്കൻ സന്യാസ സമൂഹ അംഗമായ പിയർ ജോർജിയോ ഫ്രസ്സാത്തിയും നീതിക്കായുള്ള പോരാട്ടങ്ങളിലൂടെയാണ് ശ്രദ്ധാകേന്ദ്രമായത്.
ഇരുവരുടെയും വിശുദ്ധ പദവിയിലേക്കുള്ള ഇവരെ വിശുദ്ധരാക്കാനുള്ള ചടങ്ങുകളുടെ തീയതി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് ഫ്രാൻസിസ് മാർപാപ്പ ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചതോടെ വിശുദ്ധ പദവി ചടങ്ങുകൾ മാറ്റിവെക്കുകയായിരുന്നു. ഒറ്റയ്ക്കാനിലെ സെന്റ് പീറ്റേഴ്സ് ദേവാലയത്തിന് മുമ്പിലുള്ള വത്തിക്കാൻ ചത്വരത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയോടെ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് നാമകരണ നടപടികൾ നടന്നത്. ലിയോ പതിനാലാമൻ മാർപാപ്പയുടെ നേതൃത്വം നൽകിയ ചടങ്ങിൽ കർദിനാൾമാരും, പൗരസ്ത്യ സഭകളുടെ തലവന്മാരും, മെത്രാപ്പോലീത്തമാരും, സഹകാർമികാരായി. വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ ഉൾപ്പടെ ജനസാഗരമാണ് ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനായി വത്തിക്കാൻ ചത്വരത്തിൽ അണിനിരന്നത്. തുടർന്ന് എല്ലാവരെയും സാക്ഷി നിർത്തി ഇരുവരെയും മാർപാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തി.

