പാലിയേക്കരയിലെ ടോള്‍ പിരിവ് പുനസ്ഥാപിക്കില്ല; ഹർജി നാളെ വീണ്ടും പരിഗണനയിൽ

കൊച്ചി: ഇടപ്പള്ളി-മണ്ണൂത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനസ്ഥാപിക്കില്ലെന്ന് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിനോട് തീരുമാനം എടുക്കാൻ നിര്‍ദേശം നൽകിയതാണെന്നും തീരുമാനം വരുന്നതുവരെയാണ് ടോള്‍ പിരിവ് മരവിപ്പിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി. ടോള്‍ പിരിവ് പുനഃസ്ഥാപിക്കാന്‍ അനുവദിക്കണമെന്ന് കാട്ടി നാഷണല്‍ ഹൈവേ അതോറിറ്റി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. .ഇടപ്പള്ളി -മണ്ണുത്തി ദേശീയപാതയിലെ ഗതാഗത പ്രശ്നവുമായി ബന്ധപ്പെട്ട ഹർജി നാളെ വീണ്ടും പരിഗണിക്കും.
വാദത്തിനിടെ ഗതാഗതക്കുരുക്കിൽ തീരുമാനമെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി നിർദ്ദേശിക്കുകയും എന്നാൽ ഇതുവരെയും എന്തുകൊണ്ട് വിഷയത്തില്‍ ഇടപെട്ടില്ല എന്ന് കോടതി ചോദിച്ചു. നിലവിലെ സ്ഥിതിഗതി വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറോടും ഹൈക്കോടതി ആവശ്യപ്പെട്ടു. ജില്ലാ കളക്ടറോട് ഓൺലൈനായി നാളെ ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
പാലിയേക്കരയിലെ ടോൾ പിരിവ് ഇന്നു വരെയാണ് ഹൈക്കോടതി തടഞ്ഞിരുന്നത്. ഇതിനാലാണ് ഹര്‍ജിയിൽ തീരുമാനമാകുന്നതുവരെ പുനസ്ഥാപിക്കില്ലെന്ന് വ്യക്തമാക്കിയത്. എന്നാൽ 15 ദിവസം കൂടി സാവകാശം വേണമെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചു.