പാർഥസാരഥി ക്ഷേത്രത്തിലെ പൂക്കള വിവാദം; നിയപരമായി നേരിടുമെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റ്

മുതുപിലാക്കാട്: കൊല്ലം കൊട്ടാരക്കരയിലെ മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തിൽ ഇട്ട ഓണപ്പൂക്കളത്തിൽ കാവിക്കൊടി വരച്ചതിലാണ് അമ്പലം കമ്മിറ്റിക്ക് പരാതി. സംഭവത്തിന് പിന്നിൽ ആർഎസ്എസ്, ബിജെപി ഗൂഢാലോചന ഉണ്ടെന്നും ആരോപിച്ച് ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റ് ഗോകുലം സനൽ. രാഷ്ട്രീയ മുതലെടുപിന് വേണ്ടിയിട്ടാണ് മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തെ ഉപയോഗിച്ചതെന്നും പ്രസിഡൻ്റ് ആരോപിച്ചു. ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയതിന് ക്ഷേത്രം പരാതി നൽകിയിട്ടില്ല. പൂക്കളത്തിൽ കാവിക്കൊടി വരച്ചതിലാണ് അമ്പലം കമ്മിറ്റിക്ക് പരാതിയുള്ളത്. പ്രദേശത്തെ ക്രമസമാധാനം തകർക്കാനും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനുമാണ് ഓപ്പറേഷൻ സിന്ദൂറിൻ്റെ പേര് ഉപയോഗിച്ചത്. ഇതിനെ നിയമപരമായി നേരിടും,” ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റ് ഗോകുലം സനൽ പറഞ്ഞു.
അത്തപ്പൂക്കളം ഇട്ടതിന് സൈനികൻ അടക്കം 27 പേർക്ക് എതിരെ പൊലീസ് കേസെടുത്തെന്നായിരുന്നു തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നു. കേസെടുത്തെന്ന വാർത്ത വ്യാജമാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കോടതി വിധിക്കെതിരായി ക്ഷേത്രപരിസരത്ത് കൊടി തോരണങ്ങളും ഫ്ലക്സും പ്രദർശിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.