Latest News

ഹിമാചൽ പ്രദേശിന് 1500 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി

 ഹിമാചൽ പ്രദേശിന് 1500 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി

The Prime Minister, Shri Narendra Modi conducting an aerial survey of flood affected areas, in Kerala on August 18, 2018.

ദില്ലി: പ്രളയ ദുരിതത്തിലായ ഹിമാചൽ പ്രദേശിന് പ്രധാനമന്ത്രി 1500 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും നൽകും. ഹിമാചൽ പ്രദേശിൽ എത്തിയ പ്രധാനമന്ത്രി ഇന്ന് ഉന്നതതല യോഗം ചേരുകയും മുഴുവൻ മേഖലയെയും ജനങ്ങളെയും പഴയ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ബഹുമുഖ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. അടുത്ത ഘട്ടത്തിൽ പ്രധാനമന്ത്രി ആവാസ് യോജന വഴി വീടുകളുടെ പുനർനിർമ്മാണം , ദേശീയ പാതകളുടെ പുനഃസ്ഥാപനം, സ്‌കൂളുകൾ പുനർനിർമിക്കുക, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിക്ക് കീഴിലുള്ള വ്യവസ്ഥകൾ, കന്നുകാലികൾക്കുള്ള വിതരണം എന്നിവ ഉൾപ്പെടും.

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം, കേടുപാടുകൾ സംഭവിച്ച വീടുകളുടെ ജിയോടാഗിംഗ് നടത്തും.വൈദ്യുതി കണക്ഷൻ ഇല്ലാത്ത കർഷകരെ ലക്ഷ്യം അധിക സഹായം നൽകും. മഴവെള്ളം ശേഖരിക്കാനും സംഭരിക്കാനും സഹായിക്കുന്നതിനായി ജലസംഭരണത്തിനായി റീചാർജ് ഘടനകളുടെ നിർമ്മാണം നടത്തും. അന്തർ മന്ത്രിതല കേന്ദ്ര സംഘങ്ങളെ ഹിമാചൽ പ്രദേശ് സന്ദർശിക്കാൻ അയച്ചു നാശനഷ്ടങ്ങളുടെ വ്യാപ്തി വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സഹായം പരിഗണിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രളയം നേരിട്ട പഞ്ചാബും മോദി സന്ദർശിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes