രവി മോഹൻ ആദ്യമായി സംവിധാനം ചെയുന്ന ചിത്രത്തിന്റെ പ്രമോ റിലീസായി

യോഗി ബാബുവിനെ നായകനാക്കി രവി മോഹൻ സംവിധായകൻ ആയി തുടക്കം കുറിക്കുന്ന ‘ആൻ ഓർഡിനറി മാൻ’ എന്ന ചിത്രത്തിന്റെ പ്രമോ റിലീസായി. പ്രൊഡക്ഷൻ ഹൗസിന്റെ ലോഞ്ച് ഇവന്റിൽ അദ്ദേഹത്തിന്റെ സഹോദരനും സംവിധായകനും കൂടി ആയ മോഹൻ രാജ, ആക്ടർ ശിവകാർത്തികേയൻ, ആക്ടർ കാർത്തി, ഡോ. ശിവരാജ്‌കുമാർ, ജെനീലിയ തുടങ്ങിയവർ പങ്കെടുത്തിരുന്നു.
‘കോമാളി’ സിനിമയുടെ ഷൂട്ടിങ് സമയത്ത് തന്നെ തന്റെ ആദ്യ സിനിമയിലെ നായകൻ ആയി തന്നെ ക്ഷണിക്കുമെന്ന് രവി മോഹൻ പറഞ്ഞിരുന്നതായി യോഗി ബാബു ഈ സന്തോഷ വേളയിൽ പങ്കുവെച്ചിരുന്നു, രവി മോഹൻ ആഗ്രഹം നിറവേറി കണ്ടതിൽ തന്റെ സന്തോഷം അറിയിക്കാനും യോഗി ബാബു മറന്നില്ല.
രവി മോഹന്റെ പിറന്നാൾ ദിനമായ സെപ്റ്റംബർ 10 നായിരുന്നു അദ്ദേഹത്തിന്റെ കന്നി സംവിധാന സംരംഭത്തിന്റെ പ്രെമോ പുറത്തു വന്നത്. ചിത്രത്തിൻ്റെ അണിയറപ്രവർത്തകരെയും കാസറ്റ് മെംബേർസ്നേയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കും. ചിത്രത്തിന്റെ ഛായാഗ്രഹണം: ജെയ് ചറോല , സംഗീതം: ഹൈഡ്രോ , എഡിറ്റിംഗ് : പ്രദീപ് ഇ രാഘവ്