ഉപാധികളോടെ ആഗോള അയ്യപ്പസംഗമത്തിന് അനുമതി നൽകി ഹൈക്കോടതി

കൊച്ചി: പമ്പയുടെ പരിശുദ്ധി കാക്കാമെങ്കിൽ ആഗോള അയ്യപ്പസംഗമം നടത്താമെന്ന് ഹൈക്കോടതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പരിപാടി നടത്തുമ്പോള്‍ പമ്പയുടെ പരിശുദ്ധി കാക്കണമെന്ന് ചൂണ്ടിക്കാട്ടി ആഗോള അയ്യപ്പസംഗമത്തിന് ഹൈക്കോടതിയുടെ അനുമതി നൽകി. സാമ്പത്തിക അക്കൗണ്ട് സുതാര്യമായി സൂക്ഷിക്കണമെന്നും പ്രതിനിധികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ ഹനിക്കരുതെന്നും പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിലായിരിക്കണം പരിപാടി നടത്തേണ്ടത്.
ആഗോള അയ്യപ്പസംഗമം ദേവസ്വം ബോര്‍ഡിന് നടത്താമെന്ന് ഹൈക്കോടതി ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരായ ഹര്‍ജി തള്ളിക്കൊണ്ടാണ് ഉപാധികളോടെ ആഗോള അയ്യപ്പസംഗമത്തിന് അനുമതി നല്‍കിയിരിക്കുന്നത്. പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിച്ചുമാത്രമേ പരിപാടി നടത്താവൂ. ഇത് വനമേഖലയാണ്. പരിസ്ഥിതിക്കോ വനമേഖലയ്ക്കോ ഹാനികരമായതൊന്നും നടത്തരുതെന്നും കോടതി പറഞ്ഞു. കേസിലെ വാദം ഇന്നലെ അവസാനിച്ചു.