പതിനഞ്ചാം നിയമസഭ സമ്മേളനം ഇന്ന് ആരംഭിച്ചു .അന്തരിച്ച മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും വിട പറഞ്ഞ നേതാക്കൾക്കും അന്തിമോപചാരം അർപ്പിച്ചു

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, മുൻ സ്പീക്കറും മന്ത്രിയുമായ പി.പി. തങ്കച്ചൻ, പീരുമേട് എംഎൽഎ വാഴൂർ സോമൻ എന്നിവർക്ക് സഭ അനുശോചനം രേഖപ്പെടുത്തി. കസ്റ്റഡി മർദനം ഉൾപ്പെടെയുള്ള വിവാദങ്ങൾ നിലനിൽക്കുന്നതിനാൽ നാളെ മുതൽ സഭയിൽ കടുത്ത രാഷ്ട്രീയ ഏറ്റുമുട്ടലുകൾ പ്രതീക്ഷിക്കപ്പെടുന്നു. പാർലമെന്ററി പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ പങ്കെടുക്കുമോ എന്നതാണ് വലിയ ചോദ്യചിഹ്നംമായി നിലനിക്കുന്നു. ആരോഗ്യ വകുപ്പിന്റെ വീഴ്ചകൾ, അമീബിക് മസ്തിഷ്കജ്വരം, ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ, ജിഎസ്ടി സംബന്ധിച്ച വിഷയങ്ങൾ തുടങ്ങിയവ പ്രതിപക്ഷം സഭയിൽ ശക്തമായി ഉന്നയിക്കാനാണ് സാധ്യത. അടുത്ത മാസം 10-നാണ് സമ്മേളനം സമാപിക്കുക. 15 മുതൽ 19 വരെയും 29, 30നും ഒക്‌ടോബർ 6 മുതൽ 10 വരെയും മൂന്നുഘട്ടങ്ങളിലായാണ് സമ്മേളനം.