ശിവഗിരി സംഭവംത്തിൽ എ കെ ആന്റണിയുടെ വാദം ശരിവെച്ച് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്

1995-ൽ ശിവഗിരി മഠത്തിലെ പോലീസ് നടപടിയിൽ അതിക്രമം നടന്നിട്ടില്ലെന്നും, ജനക്കൂട്ടം അക്രമാസക്തമായപ്പോഴാണ് പോലീസ് നടപടി സ്വീകരിച്ചതെന്നും വ്യക്തമാക്കുന്ന ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നു. പോലീസ് നടപടി കോടതിയുടെ നിർബന്ധം മൂലമായിരുന്നു എന്ന എ.കെ. ആന്റണിയുടെ വാദങ്ങളെ ശരിവെക്കുന്ന രീതിയിലാണ് 407 പേജുകളുള്ള റിപ്പോർട്ടിലെ കണ്ടെത്തലുകൾ. റിപ്പോർട്ട്, നിയമസഭയുടെ വെബ്സൈറ്റിൽ നേരത്തെ ലഭ്യമായിരുന്നു.
ശിവഗിരിയിൽ പോലീസിന്റെ ഭാഗത്തുനിന്ന് അതിക്രമം ഉണ്ടായിട്ടില്ല. സംയമനത്തോടെയാണ് അവർ കാര്യങ്ങൾ കൈകാര്യം ചെയ്തതെന്നുമാണ് കമ്മീഷൻ കണ്ടെത്തി. ജനങ്ങൾ അക്രമാസക്തമായപ്പോഴാണ് പോലീസിന് നടപടിയെടുക്കേണ്ടി വന്നത്. .എന്നാൽ പ്രശ്നത്തിൽ അന്നത്തെ സർക്കാർ, മധ്യസ്ഥത വഹിക്കുകയും അത് കൃത്യമായി പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു എന്ന വിമർശനവും റിപ്പോർട്ട് മുന്നോട്ടു വെയ്ക്കുന്നു. തന്റെ ഭരണകാലത്തുണ്ടായ പ്രശ്നങ്ങളും സംഭവങ്ങളും ഭരണപക്ഷം നിയമസഭയിൽ വിമർശനങ്ങൾ ഉന്നയിച്ചതിനെത്തുടർന്നാണ് എ.കെ. ആന്റണി പ്രതിരോധവുമായി നേരിട്ട് രംഗത്തെത്തിയത്. ശിവഗിരിയിൽ അന്ന് നടന്നത് എന്താണെന്ന് ജനങ്ങൾ അറിയണം, അതിനാൽ ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നും അദ്ദേഹം മാധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസാരിക്കാമെന്ന് ആദ്യം തീരുമാനിച്ചത്. എന്നാൽ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ മറുപടി പറയണമെന്ന് സ്വയം തോന്നിയതുകൊണ്ടാണ് വാർത്താസമ്മേളനം വിളിച്ചതെന്നും എ കെ ആന്റണി വ്യക്തമാക്കി.1995 ഒക്ടോബര്‍ 11 ന് ശിവഗിരിയില്‍ ഉണ്ടായ പൊലീസ് നടപടി നിര്‍ഭാഗ്യകരമാണെന്നും ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അവിടെ കയറിയതെന്നുമായിരുന്നു എകെ ആന്‍ണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.