ട്രംപ് ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾക്ക് സക്കർബർഗിന്‍റെ ലാമ’യെ ഉപയോഗിക്കാം; അനുമതി ലഭിച്ചു
ട്രംപ് ഭരണകൂടത്തിന്റെ വാണിജ്യ എഐ ടൂളുകൾ സർക്കാർ പ്രവർത്തനങ്ങളിൽ സമന്വയിപ്പിക്കുന്നതിന്റെ ഭാഗമായി മെറ്റയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലായ ലാമ ഇനി യുഎസ് ഭരണകൂട ഏജൻസികളും ഉപയോഗിക്കും. യുഎസിന്റെ പർച്ചേസ് വിഭാഗമായ ജനറൽ സർവീസസ് അഡ്മിനിസ്ട്രേഷൻ (ജിഎസ്എ) ഫെഡറൽ ഏജൻസികൾക്ക് ഉപയോഗിക്കാവുന്ന എഐ ടൂളുകളുടെ പട്ടികയിൽ ലാമയെ ഉൾപ്പെടുത്തുമെന്ന് ജിഎസ്എ മേധാവി ജോഷ് ഗ്രൂവെൻബോം വ്യക്തമാക്കി. ലാമ സർക്കാരിന്റെ കർശനമായ സുരക്ഷാ, നിയമ മാനദണ്ഡങ്ങൾ പാലിക്കപ്പെടും. അതിനാൽ ജൻസികൾക്ക് അതിന്റെ സാധ്യതകൾ സമ്പൂർണമായി പ്രയോജനപ്പെടുത്താമെന്നും ജിഎസ്എ അറിയിച്ചു.
ടെക്സ്റ്റ്, വീഡിയോ, ചിത്രങ്ങൾ, ശബ്ദം തുടങ്ങിയവ പോലുള്ള വിവിധ ഡാറ്റകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ലാർജ് ലാംഗ്വേജ് മോഡലാണ് ലാമ. ആമസോൺ വെബ് സർവീസസ്, മൈക്രോസോഫ്റ്റ്, ഗൂഗിൾ, ഓപ്പൺ എഐ എന്നിവയുടെ എഐ ടൂളുകൾക്കും മെറ്റയ്ക്ക് പുറമെ,ജിഎസ്എ അനുമതി നൽകിയിട്ടുണ്ട്.സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാനും കാര്യമായ കുറഞ്ഞ ചിലവിൽ സർക്കാരിന് ഉൽപ്പന്നങ്ങൾ നൽകാനും ഈ കമ്പനികൾ തയ്യാറാണെന്ന് ജിഎസ്എ പറഞ്ഞു. കൂടാതെ സർക്കാർ ഏജൻസികൾക്ക് അവരുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ എഐ ടൂളുകൾ ഫലപ്രദമായി ഉപയോഗിക്കാനാവും.

