ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 100% തീരുവ പ്രഖ്യാപിച്ച് ട്രംപ്; ഇന്ത്യൻ ഫാർമ കമ്പനികൾക്ക് തിരിച്ചടി
വാഷിങ്ടൺ: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 100 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. യുഎസിലെ നിർമാണ പ്ലാന്റുകളിൽ ഉത്പാദനം നടത്തുന്നില്ലെങ്കിൽ, ബ്രാൻഡഡ്, പേറ്റന്റ് ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾക്ക് തീരുവ ബാധകമാകുമെന്ന് ഭരണകൂടം അറിയിച്ചു. കമ്പനികൾ യുഎസിൽ നിർമാണം ആരംഭിച്ചിട്ടുണ്ടെങ്കിൽ, അവരുടെ ഉൽപ്പന്നങ്ങൾക്ക് തീരുവ ബാധകമല്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. നടപടി ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.
ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖലക്ക് ഇത് വലിയ തിരിച്ചടിയായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജനറിക് മരുന്നുകളുടെ കാര്യത്തിൽ യുഎസാണ് ഇന്ത്യയുടെ ഏറ്റവും വലിയ വിപണി. 2024-ൽ 31,625 കോടി രൂപ വിലയുള്ള ഔഷധങ്ങളും, 2025-ന്റെ ആദ്യ പകുതിയിൽ 32,505 കോടി രൂപ വിലയുള്ള ഔഷധങ്ങളും ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തിരുന്നു. സിപ്ല, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ലുപിൻ എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ മരുന്ന് നിർമ്മാതാക്കൾക്ക് ഇതിനകം അമേരിക്കയിൽ പ്ലാൻ്റുണ്ട്.
അതിനാൽ തന്നെ കമ്പനികൾക്ക് ഭയക്കേണ്ട സാഹചര്യമില്ല.

