സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന് തിരിച്ചടി : ജുഡീഷ്യല്‍ കമ്മീഷന് നിയമനത്തില്‍ സ്റ്റേ തുടരും
കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ ഇഡി അന്വേഷണത്തിനെതിരെ സര്‍ക്കാരിന് ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാനാകില്ലെന്ന് കോടതി.എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനും കസ്റ്റംസിനും എതിരായ ജുഡീഷ്യല്‍ അന്വേഷണത്തിനുള്ള സ്റ്റേ തുടരും. ഇടക്കാല ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി തള്ളുകയായിരുന്നു. മുഖ്യമന്ത്രിയെയും സ്പീക്കറെയും സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികള്‍ ഗൂഢാലോചന നടത്തിയോ എന്നായിരുന്നു അന്വേഷണം.
സ്വര്‍ണക്കടത്തു കേസ് അന്വേഷിച്ച ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെയായിരുന്നു സര്‍ക്കാരിന്റെ ജുഡീഷ്യല്‍ അന്വേഷണം. 2021 മാര്‍ച്ച് മാസത്തിലാണ് റിട്ട. ജസ്റ്റിസ് വി കെ മോഹനനെ കേസിലെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാൻ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചിരുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന്റെ ഓഡിയോ പുറത്തുവന്നതിന് പിന്നാലെയായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനം.

