ട്രംപിന്റെ പ്രഖ്യാപനത്തില്‍ വീണ് ഓഹരി വിപണി: ഫാര്‍മ ഓഹരികള്‍ 2.3 ശതമാനം ഇടിഞ്ഞു
മുംബൈ: ഓഹരി വിപണി ഇന്നും കുത്തനെ ഇടിഞ്ഞു. ബിഎസ്ഇ സെന്‍സെക്സ് 400 പോയിന്റ് ആണ് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഇടിഞ്ഞത്. നിഫ്റ്റി 24,800 ലെവലിനും താഴെയാണ് വ്യാപാരം തുടരുന്നത്. പ്രധാനമായും ഫാര്‍മ ഓഹരികളാണ് നഷ്ടം നേരിടുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ബ്രാന്‍ഡഡ്, പേറ്റന്റ് മരുന്നുകളുടെ ഇറക്കുമതിക്ക് നൂറ് ശതമാനം താരിഫ് ചുമത്തുമെന്ന പ്രഖ്യാപനമാണ് ഓഹരി വിപണിയെ ബാധിച്ച ഒരു പ്രധാന ഘടകം. തുടർച്ചയായി അഞ്ചാംദിവസമാണ് ഫാര്‍മ സെക്ടര്‍ 2.3ശതമായി ഇടിഞ്ഞത്. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. 3.4 ശതമാനമാണ് ഇടിഞ്ഞത്. ഡോ. റെഡ്ഡീസ് ലാബ്, സിപ്ല, എന്നിവയാണ് നഷ്ടം നേരിട്ട മറ്റു കമ്പനികള്‍.
ഐടി കമ്പനികളാണ് നഷ്ടം നേരിട്ട മറ്റൊരു സെക്ടര്‍. ഫ്റ്റി ഐടി സൂചിക 1.3 ശതമാനമാണ് ഇടിഞ്ഞത്. ആഗോള വിപണികള്‍ നഷ്ടത്തിലായതും ഇന്ത്യന്‍ ഓഹരി വിപണിയെ ബാധിച്ചു. സ ര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചുകയറി. ഡോളറിനെതിരെ ആറു പൈസയുടെ നേട്ടത്തോടെ 88.70ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഇന്നലെ ഒരു പൈസയുടെ നഷ്ടത്തോടെ 88.76 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 100 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യപിച്ചിരുന്നു. ട്രംപിന്റെ പ്രഖ്യാപനം ഒക്ടോബര്‍ ഒന്നിനാണ് പ്രാബല്യത്തില്‍ വരുന്നത്.

