എയിംസ് തൃശൂരിന് അർഹതപ്പെട്ടത്, എയിംസ് തമിഴ്നാടിന് കൊടുക്കാമെന്നു പറഞ്ഞത് തെളിയിച്ചാൽ പണി അവസാനിപ്പിക്കും: സുരേഷ് ഗോപി

തൃശൂർ: എയിംസ് തൃശൂരിന് അർഹതപ്പെട്ടതാണെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസിന് എവിടേലും സ്ഥലം വാങ്ങിയത് കൊണ്ട് കാര്യമില്ല. സംസ്ഥാനത്തിന് മുഴുവൻ ഗുണം ലഭിക്കണമെങ്കിൽ തൃശൂർ വരണം എയിംസ് ആലപ്പുഴക്ക് കൊടുക്കില്ലെങ്കിൽ പിന്നെ തമിഴ്നാടിന് കൊടുക്കാം എന്ന് താൻ പറഞ്ഞിട്ടില്ലെന്നും, അങ്ങനെ പറഞ്ഞതായി തെളിയിച്ചാൽ ഈ പണി അവസാനിപ്പിക്കുനമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
സുരേഷ് ഗോപി ആദ്യം പറഞ്ഞത് എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്നായിരുന്നു. കാസർഗോഡെത്തിക്കാനുള്ള തീവ്രശ്രമങ്ങൾ ബിജെപി ജില്ലാകമ്മിറ്റി തുടരുന്നതിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. എന്നാൽ മന്ത്രി പി രാജീവ് കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കാൻ സർക്കാർ നിർദേശിച്ച കാര്യം മുന്നോട്ടു വെച്ചതോടെയാണ് വിവാദത്തിന് തുടക്കമായത്. കൂടാതെ എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന സുരേഷ് ഗോപിയുടെ പരസ്യ പ്രസ്താവനയ്ക്കെതിരെ സംസ്ഥാന നേതൃത്വം ഇതിനോടകം പരാതിപ്പെട്ടിരുന്നു.