ഫ്രാൻസ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവച്ചു
പാരിസ്: ഫ്രാന്‍സ് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണു രാജിവച്ചു.അധികാരമേറ്റ് 26 ദിവസത്തെ ഭരണത്തിനൊടുവിലാണ് രാജി. രണ്ടു വർഷത്തിനിടെ അഞ്ചു പ്രധാനമന്ത്രിമാർ വേണ്ടിവന്ന ഫ്രാൻസ് ഇതോടെ കൂടുതൽ രാഷ്ട്രീയ അനിശ്ചിതത്വത്തിലായി. മന്ത്രിസഭാംഗങ്ങളെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് സെബാസ്റ്റ്യന്‍ ലെകോര്‍ണു രാജി വെച്ചത്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രാജി അംഗീകരിച്ചു.
ബജറ്റിനെ പിന്തുണയ്ക്കാൻ എംപിമാർ വിസമ്മതിച്ചതിനെത്തുടർന്ന് ഫ്രാൻസ്വാ ബെയ്റൂവിന്റെ സർക്കാർ വീണതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് അദ്ദേഹം സ്ഥാനമേറ്റത്. എന്നാല്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടര്‍ന്നതോടെ 26 ദിവസം മാത്രമാണ് പദവിയില്‍ തുടരാനായത്. സഖ്യകക്ഷികളുമായി ധാരണയിൽ എത്താൻ സാധിക്കാത്തതാണ് രാജിയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച രാവിലെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് ഒടുവില്‍ ആയിരുന്നു രാജി.
നിലവിൽ ഫ്രാന്‍സില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് രാഷ്ട്രീയ അസ്ഥിരത തുടരുന്നത്. കഴിഞ്ഞ ആഴ്ച ഫ്രാന്‍സിന്റെ പൊതു കടം റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. കഴിഞ്ഞ മൂന്ന് വാര്‍ഷിക ബജറ്റുകള്‍ വോട്ടെടുപ്പില്ലാതെയാണ് ഫ്രഞ്ച് പാര്‍ലമെന്റ് പാസാക്കിയത്. ഇത്തരത്തിലുള്ള മാക്രോണിന്റെ അശാസ്ത്രീയ നടപടികളാണ് രാജ്യത്തെ പ്രതിസന്ധിയിലേക്ക് എത്തിച്ചതെന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം. ഒരു പാർടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്ന 2024-ലെ തിരഞ്ഞെടുപ്പിന് ശേഷമാണ് ഫ്രാൻസ് ഫ്രാൻസ് രാഷ്ട്രീയ അനിശ്ചിതത്വത്തിലായത്.