ഇക്വഡോർ പ്രസിഡന്റിനു നേരെ വധശ്രമം; അഞ്ച് പേർ അറസ്റ്റിൽ

ക്വിറ്റോ: ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയല്‍ നെബോയ്ക്ക് നേരെ വധശ്രമം. കനാര്‍ പ്രവിശ്യയിലേക്ക് പോകുന്ന വഴി 500ഓളം പേരടങ്ങുന്ന സംഘം പ്രസിഡന്റ് സഞ്ചരിച്ച കാറിനെ തടയുകയും കല്ലുകള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വാഹനത്തിൽ വെടിയുണ്ടകൾ പതിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതായി അധികൃതർ പറയുന്നു. എന്നാൽ പ്രസിഡന്റിന്റെ വാഹനവ്യൂഹത്തിനെതിരെ പ്രതിഷേധക്കാർ കല്ലെറിയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. കല്ലേറിൽ പേറലേറ്റ കാറിന് മുന്നിൽ നിൽക്കുന്ന പ്രസിഡന്റ് ഡാനിയൽ നോബോവയുടെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
സംഭവത്തിൽ നൊബോവയ്ക്ക് പരിക്കുകളൊന്നുമില്ലെന്നുംഅഞ്ച് പേരെ തടവിലാക്കിയിട്ടുണ്ടെന്നും പരിസ്ഥിതി-ഊര്‍ജ മന്ത്രി ഐനസ് മന്‍സനോ പറഞ്ഞു. ക്രിമിനലുകളാണ് ഇത് ചെയ്തതെന്നും ഇത്തരം പ്രവര്‍ത്തി അനുവദിക്കില്ലെന്നും മന്‍സനോ കൂട്ടിച്ചേര്‍ത്തു. പ്രതികള്‍ക്ക് നേരെ തീവ്രാദത്തിനും വധശ്രമത്തിനുമുള്ള വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് നൊബോവയുടെ ഓഫീസ് വ്യക്തമാക്കി.