2030 കോമൺവെൽത്ത് ഗെയിംസിന് വേദിയാകാൻ ഇന്ത്യ

2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഇന്ത്യ വേദിയാകും. നവംബര്‍ 26-ന് ഗ്ലാസ്‌ഗോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്ട് ജനറല്‍ അസംബ്ലിയില്‍ വേദി സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
കോമണ്‍വെല്‍ത്ത് സ്പോര്‍ട്സ് ഇവാലുവേഷന്‍ കമ്മിറ്റി മേല്‍നോട്ടം വഹിച്ച വിശദമായ പ്രക്രിയയെ തുടര്‍ന്നാണ് അഹമ്മദാബാദിനെ ശുപാര്‍ശ ചെയ്തത്.
അംഗീകാരം ലഭിച്ചാല്‍ ന്യൂഡല്‍ഹിക്ക് ശേഷം കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ നഗരമായി അഹമ്മദാബാദ് മാറും. കൂടാതെ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയും 2030 ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.അഹമ്മദാബാദും നൈജീരിയയിലെ അബുജ നഗരവും കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്‌സ് നടത്തിപ്പുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനും ഇന്ത്യ നീക്കങ്ങള്‍ ആരംഭിച്ചു. ഉദ്ദേശ്യപത്രം ഇതിനകം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് ഇന്ത്യ സമര്‍പ്പിച്ചിട്ടുണ്ട്