കെപിസിസി നേതൃപദവിയില്‍ നിന്നും തഴഞ്ഞു; കോണ്‍ഗ്രസ് പരിപാടി ബഹിഷ്കരിച്ച് ചാണ്ടി ഉമ്മൻ
പത്തനംതിട്ട: കെപിസിസി നേതൃപദവിയിൽ നിന്നും തഴഞ്ഞതിൽ അതൃപ്തി പ്രകടിപ്പിച്ച്ചാണ്ടി ഉമ്മൻ.അടൂർ പ്രകാശ് എംപി നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയുടെ റാന്നിയിലെ സ്വീകരണത്തിൽ ചാണ്ടി ഉമ്മനായിരുന്നു ഉദ്ഘാടകൻ.എന്നാൽ സ്വീകരണത്തിൽ നിന്ന് ചാണ്ടി ഉമ്മൻ വിട്ടുനിന്നു.ഇതിൽ നിന്ന് വിട്ടുനിന്ന് പ്രതിഷേധം വ്യക്തമാക്കിയിരികയാണ് ചാണ്ടി ഉമ്മൻ.
കെപിസിസി നേതൃപദവിയിൽ നിന്നും തഴഞ്ഞെന്ന് മാത്രമല്ല, ചാണ്ടി ഉമ്മൻ നൽകിയ പേരുകളും കോൺഗ്രസ് പരിഗണിച്ചിരുന്നില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർഗീയ പരിഗണിക്കാത്തതിലും ചാണ്ടി ഉമ്മന്‍ വിയോജിപ്പുണ്ട്. പിതാവ് ഉമ്മൻ ചാണ്ടിയുടെ ഓർമ ദിവസം നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ സ്ഥാനത്തുനിന്നും നീക്കിയ സംഭവവത്തെക്കുറിച്ചും ചാണ്ടി ഉമ്മൻ സംസാരിച്ചു.ഇതിന് പിന്നിൽ ആരാണെന്ന് തനിക്കറിയാമെന്നും തെരഞ്ഞെടുപ്പായതിനാൽ കൂടുതൽ പറയുന്നില്ല, എന്നാൽ ഒരിക്കൽ അത് തുറന്ന് പറയുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

