മെഡിക്കല്‍ കോളേജുകളിലെ ഹൃദയശസ്ത്രക്രിയാ പ്രതിസന്ധി; ഉപകരണങ്ങള്‍ തിരിച്ചെടുക്കാന്‍ വിതരണക്കാര്‍

തിരുവനന്തപുരം: ഉപകരണ കുടിശിക ലഭിക്കാതായതോടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഹൃദയ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ തിരിച്ചെടുക്കാൻ വിതരണക്കാര്‍. കുടിശിക തരാത്തതോടെ ഉപകരണങ്ങള്‍ തിരിച്ചെടുക്കാൻ ഉപകരണ വിതരണക്കാര്‍ ഇന്ന് ആശുപത്രിയിലെത്തി പരിശോധന നടത്തി. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളേജുകളിലാണ് പരിശോധന നടത്തിയത്.
ഉപകരണങ്ങള്‍ തിരികെ നല്‍കിയില്ലെങ്കില്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന് വിതരണക്കാരനായ അനില്‍ കുമാര്‍ പറഞ്ഞു. അതേസമയം ഉപകരണങ്ങള്‍ തിരികെ നല്‍കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കുടിശിക അടയ്ക്കാന്‍ പത്ത് ദിവസത്തെ സാവകാശം കൂടി നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ശസ്ത്രക്രിയ ഉപകരണ വിതരണത്തിലെ കുടിശിക ഗൗരവമുള്ള വിഷയമെന്ന് വീണ ജോര്‍ജ് പറഞ്ഞു. വിഷയം സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും. സൗജന്യ ചികിത്സ നല്‍കിയതിന്റെ ഭാഗമായാണ് പ്രതിസന്ധിയെന്നും മന്ത്രി പറഞ്ഞു.