ഉണ്ണികൃഷ്ണൻ പോറ്റി വിറ്റ ശബരിമലയിലെ സ്വർണം ബെല്ലാരിയിൽ കണ്ടെത്തി; ജുവലറിയിൽ സൂക്ഷിച്ചിരുന്നത് സ്വർണക്കട്ടികളായി
ബെല്ലാരി : ശബരിമലയിൽ നിന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി കടത്തിയ സ്വർണം ബെല്ലാരിയിൽ നിന്ന് എസ്പി ശശിധരന്റെ നേതൃത്വത്തിൽ ഗോവർദ്ധന്റെയും സ്വർണം വിറ്റ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും സാന്നിദ്ധ്യത്തിലാണ് സ്വർണം കണ്ടെടുത്തത്. ഇന്നലെ വൈകിട്ട് ഗോവർദ്ധന്റെ ജുവലറിയിൽ നിന്നാണ് സ്വർണം കിട്ടിയത്.
400 ഗ്രാമിനു മുകളിൽ തൂക്കം വരുന്ന സ്വർണക്കട്ടികളാണ് കണ്ടെത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി 476 ഗ്രാം സ്വർണം തനിക്കു നൽകിയെന്നാണ് ഗോവർധന്റെ മൊഴി. പോറ്റി നൽകിയ സ്വർണം മുഴുവനായി കണ്ടെത്താനായോ എന്നു വ്യക്തമല്ല. ഉണ്ണികൃഷ്ണൻ പോറ്റി തനിക്ക് സ്വർണം വിറ്റിരുന്നതായി ഗോവർദ്ധൻ ഇന്നലെ സമ്മതിച്ചിരുന്നു.ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നും സ്വർണനാണയങ്ങളും രണ്ട് ലക്ഷത്തോളം രൂപയും കണ്ടെത്തി
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയിലാണ് ഉണ്ണികൃഷ്ണൻ പോറ്റി. ഇന്നും തെളിവെടുപ്പ് തുടരും. ഈ മാസം 30ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും

