‘SG COFFEE TIMES’- പുതിയ സംവാദ പരിപാടിയുമായി സുരേഷ് ഗോപി
തൃശൂർ: കലുങ്ക് സംവാദ സദസിന് പിന്നാലെ പുതിയ സംവാദ പരിപാടിയുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് ‘SG Coffee Times’ എന്ന പേരിലാണ് പുതിയ പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്. കലുങ്ക് സംവാദത്തിലെ വിവാദങ്ങൾ തിരിച്ചടി ആയെന്ന് ബിജെപിക്കുള്ളിൽ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് പുതിയ പരിപാടി.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ടാണ് പുതിയ പരിപാടി. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിവരുന്ന ‘ചായ് പെ ചർച്ച’യുടെ മാതൃകയിലാണ് സുരേഷ് ഗോപി സ്വന്തം മണ്ഡലത്തിൽ പുതിയ സംവാദ പരുപാടി നടപ്പാക്കാൻ തീരുമാനിച്ചത്. ആദ്യ പരിപാടികൾ നടക്കുക തൃശൂർ അയ്യന്തോളിലും പുതൂർക്കരയിലുമാണ്. എംപിയായതിന് ശേഷം ഒന്നര വർഷത്തോളമായി പരിപാടി നടന്നിരുന്നില്ല. പിന്നാലെയാണ് മന്ത്രി കലുങ്ക് സംവാദം സംഘടിപ്പിച്ചത്.

