അയോധ്യക്കേസ് വിധി റദ്ദാക്കണമെന്ന ഹർജി തള്ളി, അഭിഭാഷകന് പിഴ ആറ് ലക്ഷം
ഡൽഹി: അയോധ്യ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി ഡൽഹി കോടതി. ഹർജി നൽകിയ പാട്യാല കോടതി അഭിഭാഷകന് ആറ് ലക്ഷം പിഴയും ചുമത്തി.ക്ഷേത്രം തകർത്താണ് പള്ളി പണിതതെന്നടക്കമുള്ള മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിൻ്റെ പരാമർശത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഹർജി.
2019ലെ അയോധ്യ കേസിന്റെ വിധി ഭഗവാൻ ശ്രീരാം ലല്ല നൽകിയ പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അന്നത്തെ താൽകാലിക ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ. ചന്ദ്രചൂഡ് ഒരു പ്രസംഗത്തിൽ പറഞ്ഞതായി അവകാശപ്പെട്ടുവെന്നും അഭിഭാഷകനായ വിധി പറഞ്ഞ ബെഞ്ചിലുൾപ്പെട്ട ജഡ്ജിയാണ് ചന്ദ്രചൂഡ്. അതിനാൽ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകൻ മെഹ്മൂദ് പ്രാച്ച കോടതിയെ സമീപിച്ചത്. എന്നാൽ ബാലിശമായ വ്യവഹാരമെന്ന് ചൂണ്ടികാട്ടിയാണ് ജില്ലാ ജഡ്ജി ധർമേന്ദർ റാണ പിഴ ചുമത്തിയത്. നിയമ വ്യക്തിത്വത്തിനും ദൈവത്തിനും ഇടയിലുള്ള വ്യത്യാസം മനസിലാക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടെന്നും കോടതി പ്രസ്താവിച്ചു.

