തോട്ടപ്പള്ളിക്കാരുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നം യാഥാർഥ്യമായി; ആലപ്പുഴ തോട്ടപ്പള്ളി നാലുചിറ പാലം ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി
ആലപ്പുഴ : ആലപ്പുഴ തോട്ടപ്പള്ളി നാലുചിറ പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. സംസ്ഥാനത്തെ ആദ്യ എക്‌സ്ട്രാ ഡോസ്ഡ് കേബിള്‍ സ്റ്റേഡ് എന്ന സാങ്കേതികവിദ്യയിലാണ് പാലം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. 60.78 കോടി രൂപ ചെലവിലാണ് ദേശീയ ജലപാതയ്ക്ക് പുറകെ പാലം നിര്‍മ്മിച്ചിരിക്കുന്നത്. നാലുചിറ പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതോടെ തോട്ടപ്പള്ളിക്കാരുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നമാണ് യാഥാര്‍ഥ്യമായത്. ഏറ്റവും ആകര്‍ഷകമായ പാലമാണ് നാടിന് സമര്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
458 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലും നിര്‍മ്മിച്ച പാലത്തിന് നദിയില്‍ തൂണുകളില്ലാതെ 70 മീറ്റര്‍ നീളമുള്ള സെന്റര്‍ സ്പാനാണ്. കൂടാതെ ബി എം ബി സി നിലവാരത്തില്‍ അപ്രോച്ച് റോഡും പൂര്‍ത്തീകരിച്ചിട്ടുണ്ട്. PWD ബ്രിഡ്ജസ് ഡിസൈന്‍ യൂണിറ്റാണ് പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. തോട്ടപ്പള്ളിയിലെയും കരുവാറ്റയിലെയും കൃഷി സുഗമമാക്കാനും കാര്‍ഷികോല്‍പ്പന്നങ്ങള്‍ റോഡ് മാര്‍ഗ്ഗം വേഗത്തില്‍ എത്തിക്കാനും നാലു ചിറ പാലം സഹായകമാകും.

