എട്ടാം ശമ്പള കമ്മീഷന് അംഗീകാരം നൽകി കേന്ദ്രം; അടുത്ത ജനുവരി മുതല്‍ നടപ്പാക്കും
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങള്‍ പുതുക്കുന്നതിനായി എട്ടാം ശമ്പള കമ്മീഷന് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ക്ക് അംഗീകാരം നല്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭായോഗമാണ് വിഷയം പരിഗണിച്ചത്.
ചെയര്‍പേഴ്സണും രണ്ട് അംഗങ്ങളും ഉള്‍പ്പെടുന്ന എട്ടാം ശമ്പള കമ്മീഷനിൽ ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ് ആണ് അധ്യക്ഷ.ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ 18 മാസമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സമയം. ആവശ്യമെങ്കില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യാം.ഏകദേശം 48 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും 69 ലക്ഷം വിരമിച്ച ഉദ്യോഗസ്ഥരുടെ പെന്‍ഷനും കമ്മിഷന് ശുപാര്‍ശകള്‍ ബാധകമാവും. 2026 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശുപാര്‍ശകള്‍ നടപ്പാക്കും.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാര്‍ക്ക് ലഭ്യമായ നിലവിലുള്ള വേതന ഘടന, ആനുകൂല്യങ്ങള്‍, ജോലി സാഹചര്യങ്ങള്‍ എന്നിവയാണ് ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍. എട്ടാം ശമ്പള കമ്മീഷന് ഇതുവരെ ഔദ്യോഗിക ശമ്പള സ്ലാബുകള്‍ പുറത്തിറക്കിയിട്ടില്ലെങ്കിലും കേന്ദ്ര ജീവനക്കാരുടെ വേതനത്തില്‍ പ്രതിമാസം 19,000 രൂപ വരെ വര്‍ധന ഉണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍.

