Latest News

ഒളിംപിക്‌സ് മെഡല്‍ നേടുന്ന ആദ്യ മലയാളി: ഹോക്കി ഇതിഹാസം മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു

 ഒളിംപിക്‌സ് മെഡല്‍ നേടുന്ന ആദ്യ മലയാളി: ഹോക്കി ഇതിഹാസം മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു

കേരളത്തിൻ്റെ ആദ്യ ഒളിംപിക് മെഡൽ ജേതാവ് മാനുവൽ ഫ്രെഡറിക് അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 8.10നായിരുന്നു ആണ് അന്ത്യം. 1972ൽ ഒളിംപിക്സ് മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ അംഗമായ മാനുവൽ ഫ്രെഡറികിന് രാജ്യം ധ്യാൻചന്ദ് പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.

കണ്ണൂർ ബർണശേരി സ്വദേശിയാണ് ഇന്ത്യൻ ഹോക്കിയിലെ ടൈഗര്‍ എന്നറിയപ്പെട്ടിരുന്ന മാനുവല്‍ ഫ്രെഡറിക്. ഏഴ് വര്‍ഷം ഇന്ത്യൻ കുപ്പായത്തില്‍ കളിച്ച ഫ്രെഡറിക് 1972ലെ മ്യൂണിക് ഒളിംപിക്സിന് പുറമെ 1978ലെ ഹോക്കി ലോകകപ്പിലും ഇന്ത്യൻ ഗോള്‍വലകാത്തു.

ഫുട്ബോളില്‍ സ്ട്രൈക്കറായും ഹോക്കിയില്‍ ഗോള്‍ കീപ്പറായും തുടങ്ങിയ മാനുവല്‍ കണ്ണൂര്‍ ബിഇഎം സ്കൂളിലെ ഫു്ടബോള്‍ ടീമില്‍ നിന്ന് സെന്‍റ് മൈക്കിള്‍സ് സ്കൂള്‍ ടീം വഴി ഹോക്കിയില്‍ സജീവമായത്. പതിനേഴാം വയസില്‍ ബോംബെ ഗോള്‍ഡ് കപ്പില്‍ കളിച്ചു. 1971ലാണ് ഇന്ത്യക്കായി അരങ്ങേറിയത്.

ഏഴു വര്‍ഷത്തോളം ഇന്ത്യക്കായി കളിച്ച മാനുവല്‍ 1973 ഹോളണ്ട് ലോകകപ്പിലും 1978 അര്‍ജൻ്റീന ലോകകപ്പിലും കളത്തിലിറങ്ങി. 1972ൽ മ്യൂണിക്ക് ഒളിമ്പിക്‌സില്‍ ഗോള്‍ കീപ്പിങ് മികവിലൂടെ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes