ശ്രീകാകുളം വെങ്കടേശ്വര ക്ഷേത്രത്തില്‍ ആള്‍ക്കൂട്ട ദുരന്തം; 12 പേര് മരണം
ശ്രീകാകുളം (ആന്ധ്രാ പ്രദേശ്): ശ്രീകാകുളം വെങ്കടേശ്വര സ്വാമി ക്ഷേത്രത്തില്‍ ഉണ്ടായ ആള്‍ക്കൂട്ട ദുരന്തത്തില്‍ 12 പേര് മരിച്ചതായി റിപ്പോര്‍ട്ട്. തിക്കിലും തിരക്കിലും പെട്ടാണ് ദാരുണമായ സംഭവം ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കുകളേറ്റിട്ടുണ്ടെന്നും അവരില്‍ ചിലരുടെ നില ഗുരുതരവുമാണ്
ഏകാദശിയോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങിനായി വലിയ തിരക്കായിരുന്നു ക്ഷേത്രപരിസരത്ത്. സ്ഥലത്ത് ആളുകള്‍ കൂടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ടു അപകടത്തിനിടയാക്കി. പരിക്കേറ്റവരെ അതിവേഗം സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. കസിബുഗ്ഗ പൊലീസ് ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
അപകടത്തെ തുടര്‍ന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ദുഃഖം അറിയിച്ചു. “ശ്രീകാകുളം ജില്ലയിലെ വെങ്കടേശ്വര ക്ഷേത്രത്തിലെ അപകടം വളരെ വേദനാജനകം. വിശ്വാസികളുടെ മരണം ഹൃദയഭേദകമാണ്. കുടുംബങ്ങള്‍ക്കൊപ്പം ഞാന്‍ ദുഖം പങ്കുവെക്കുന്നു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്കാന് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയാതായും അദ്ദേഹം പറഞ്ഞു.

