‘ക്രിസ്തുമതം അസ്തിത്വ ഭീഷണിയിൽ; രക്ഷിക്കാൻ ഞാൻ തയ്യാർ’; ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണെന്നും രക്ഷിക്കാൻ താൻ തയ്യാറാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നൈജീരിയയിൽ ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നു. തീവ്ര ഇസ്‌ലാമിസ്റ്റുകളാണ് ഇത്തരം കൂട്ടക്കൊലകൾക്ക് കാരണമെന്നും ട്രംപ് ആരോപിച്ചു.
നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിക്കുകയാണ്. നൈജീരിയയിൽ സംഭവിക്കുന്നതിന് സമാനമായി ക്രിസ്ത്യാനികളോ അത്തരം ഏതെങ്കിലും വിഭാഗമോ കൊന്നൊടുക്കപ്പെടുമ്പോൾ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് ട്രംപ് സോഷ്യൽ ട്രൂത്തിൽ കുറിച്ചു.
നൈജീരിയയിലും മറ്റ് രാജ്യങ്ങളിലും ഇത്തരം ക്രൂരതകൾ നടക്കുമ്പോൾ അമേരിക്ക വെറുതെ നോക്കിനിൽക്കില്ലെന്ന് ട്രംപ് ഉറപ്പിച്ചു പറഞ്ഞു. ‘ലോകമെമ്പാടുമുള്ള നമ്മുടെ നമ്മുടെ മഹത്തായ ക്രിസ്ത്യൻ ജനതയെ രക്ഷിക്കാൻ ഞങ്ങൾ തയ്യാറാണ്, സന്നദ്ധരാണ്, കഴിവുള്ളവരാണ്!’ അദ്ദേഹം പറഞ്ഞു. നൈജീരിയയിൽ വർഷങ്ങളായി സുരക്ഷാ പ്രശ്‌നങ്ങളും വിവിധ മത, ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും നിലനിൽക്കുന്നുണ്ട്. കൂട്ടക്കൊലകൾക്കടക്കം നൈജീരിയ സാക്ഷ്യം വഹിക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രസ്താവന.

