നടിയെ ആക്രമിച്ച കേസ്: ഈ മാസം 25ന് വീണ്ടും പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൻ്റെ വിധിദിനത്തിൽ ഇന്നും തീരുമാനമായില്ല. ഈ മാസം 25ന് കേസ് വീണ്ടും പരിഗണിക്കും. നടിയുടെ കാർ തടഞ്ഞുനിർത്തി ആക്രമിച്ച് നഗ്നവിഡിയോ പകർത്തിയെന്നാണ് കേസ്. കുറ്റപത്രത്തിൽ ആകെ പത്ത് പ്രതികളാണുള്ളത്. കേസിൽ പൾസർ സുനിയാണ് ഒന്നാം പ്രതി. നടൻ ദിലീപ് എട്ടാം പ്രതിയാണ്. പത്താം പ്രതിയെ മാപ്പു സാക്ഷിയാക്കിയിട്ടുണ്ട്.
കൊച്ചിയിൽ 2017 ഫെബ്രുവരി 17നാണ് ഓടുന്ന വാഹനത്തിൽ നടി ആക്രമണത്തിന് ഇരയായത്. കേസിൽ ആകെ 12 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതിലൊരാളെ മാപ്പുസാക്ഷിയാക്കുകയും രണ്ടുപേരെ കേസിൽ നിന്ന് ഒഴിവാക്കുകയും ചെയ്തതോടെ ആകെ ഒമ്പത് പ്രതികളാണുള്ളത്. പൾസർ സുനി ഒന്നാംപ്രതിയായ കേസിൽ നടൻ ദിലീപ് എട്ടാംപ്രതിയാണ്.

