സിനിമ എഡിറ്റർ നിഷാദ് യൂസഫ് മരിച്ച നിലയിൽ
കൊച്ചി: മലയാള സിനിമ എഡിറ്റർ നിഷാദ് യൂസഫ് (43) മരിച്ച നിലയിൽ. കൊച്ചി പനമ്പിള്ളിനഗറിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. 2022ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് നിഷാദ് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി.
ഉണ്ട, ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, ചാവേർ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കങ്കുവ തുടങ്ങിയവയാണ് റിലീസാകാനുള്ള സിനിമകൾ.