കാസർകോട് വന്ദേ ഭാരതിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്നു
കാസർകോട്: വന്ദേഭാരത് എക്സ്പ്രസിനു നേരെയുണ്ടായ കല്ലേറില്‍ ചില്ലുകള്‍ തകർന്നു. കാസർഗോഡ് – തിരുവനന്തപുരം റൂട്ടിലോടുന്ന ട്രെയിനിന് നേരെയായിരുന്നു ആക്രമണം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40ന് ബേക്കലിനും കാഞ്ഞങ്ങാടിനും ഇടയില്‍ തെക്കുപുറം എന്ന സ്ഥലത്ത് വച്ചാണ് കല്ലേറുണ്ടായത്. നേരത്തെ നിരവധി തവണ വന്ദേഭാരതിന് നേരെ കല്ലേറുണ്ടായിട്ടുണ്ട്.
സംഭവത്തിനു പിന്നില്‍ ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചെന്നും റെയില്‍വേ പോലീസ് പറഞ്ഞു.