കാണാതായ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
ഏറ്റുമാനൂരില്‍ നിന്നും കാണാതായ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പേരൂര്‍ സ്വദേശി സുഹൈല്‍ നൗഷാദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
പേരൂര്‍ പൂവത്തുംമൂട്ടില്‍ മീനച്ചിലാറ്റില്‍ നിന്നുമാണ് മൃതദേഹം ലഭിച്ചത്. സ്വകാര്യ കോളജിലെ ബികോം വിദ്യാര്‍ഥിയായ സുഹൈലിനെ കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മുതലാണ് കാണാതായത്.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.