താമരശ്ശേരി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി മരവിപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി മരവിപ്പിച്ചു. കമ്മിറ്റിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തിയതിന്റെ ഭാഗമായാണ് നടപടി.
വനിതാ പ്രവര്‍ത്തകയുടെ പരാതിയില്‍ പ്രസിഡന്റ് ഹാഫിസ് റഹ്മാന് കുറ്റക്കാരനെന്ന് പാര്‍ട്ടി അന്വേഷണ കമീഷന് കണ്ടെത്തി. ജനറല്‍ സെക്രട്ടറി സുള്‍ഫിക്കറും തെറ്റുകാരനെന്ന് കണ്ടെത്തി.
എന്നാല്‍ പരാതിയിലെ ആരോപണമെന്താണെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കിയിട്ടില്ല. കമ്മറ്റി മരവിപ്പിച്ചതില്‍ അണികള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് സമവായ കമ്മിറ്റി രൂപീകരിക്കുമെന്നാണ് മുസ്ലിം ലീഗ് നേതൃത്വം പറയുന്നത്. കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയോടായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്.