വെള്ളം വാങ്ങുമ്പോള്‍ കുപ്പിയുടെ അടപ്പിന്റെ നിറം നോക്കി വാങ്ങണോ ? സത്യാവസ്ഥ അറിയാം
വേനൽക്കാലത്ത് പലരും കടകളിൽ നിന്നും വെള്ളം വാങ്ങി കുടിക്കാറുണ്ട്. പല ബ്രാന്റുകളില്‍ നിന്നും പല രീതിയിലും ആണ് ഇപ്പോൾ വെള്ളം വിൽക്കുന്നത്. എന്നാൽ ഈ വിളക്കുനാണ് വെള്ളത്തിൽ നല്ലതും ഗുണനിലവാരമില്ലാത്തതുമെല്ലാം ഉൾപ്പെടുന്നുണ്ട്. വെളളം നല്ല ശുദ്ധമായത് കുടിയ്ക്കുക, പാചകത്തിന് ഉപയോഗിയ്ക്കുകയെന്നത് ഏറെ പ്രധാനമാണ്. ഇതല്ലെങ്കില്‍ ടൈഫോയ്ഡ്, കോളറ പോലുള്ള ജലജന്യ രോഗങ്ങള്‍ക്ക് സാധ്യതയേറെയാണ്.
ഈ അടുത്തയിടയ്ക്ക് കുപ്പിയിലെ അടപ്പിന്റെ നിറത്തിന് അനുസരിച്ച് വെള്ളം വാങ്ങിക്കുടിയ്ക്കണം എന്ന രീതിയില്‍ സോഷ്യല്‍ മീഡിയാകളില്‍ പ്രചരണം നടക്കുന്നുണ്ട്. അതായത് പ്രത്യേക നിറത്തിലെ അടപ്പുകളുള്ള കുപ്പികളിലെ വെള്ളത്തിന് പ്രത്യേക ഗുണങ്ങള്‍ എന്നതാണ് പ്രചരിയ്ക്കുന്നത്. ഇത് ശുദ്ധമായ വെള്ളവും അല്ലാത്തതും മുതല്‍ വൈറ്റമിനുകള്‍ നിറഞ്ഞ വെള്ളം എന്ന രീതിയില്‍ വരെ പറയപ്പെടുന്നു