Latest News

കെപിസിസി പുനഃസംഘടന; കോൺ​ഗ്രസിൽ ആശയക്കുഴപ്പം

 കെപിസിസി പുനഃസംഘടന; കോൺ​ഗ്രസിൽ ആശയക്കുഴപ്പം

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിൽ ആശയക്കുഴപ്പം. കെ സുധാകരനെ അധ്യക്ഷ പദവിയിൽ നിലനിർത്തണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാൽ കെ സുധാകരനെ മാറ്റാതെ പുനഃസംഘടന പൂർണമാകില്ലെന്നാണ് മറ്റൊരു വിഭാഗം വാദിക്കുന്നത്. എന്നാൽ അടിമുടി പുനഃസംഘടന വേണമെന്നാണ് ഹൈക്കമാൻഡിൻ്റെ തീരുമാനം. തർക്കങ്ങളില്ലാത്ത പുനഃസംഘടനയാണ് കോൺ​ഗ്രസ് ലക്ഷ്യമിടുന്നത്.

ഹൈക്കമാൻഡിൻ്റെ നിലപാട് സൂചിപ്പിച്ച് പ്രാഥമിക ചർച്ചകൾക്ക് കെ സി വേണു​ഗോപാൽ തുടക്കമിട്ട് കഴിഞ്ഞു. കഴിഞ്ഞ ദിവസം കെ സുധാകരനുമായി കെ സി വേണു​ഗോപാൽ ചർച്ച നടത്തിയത് ഇതിൻ്റെ കൂടി അടിസ്ഥാനത്തിലായിരുന്നു. കൂടുതൽ നേതാക്കളുമായി ഹൈക്കമാൻഡ് കൂടിയാലോചന നടത്തും.

കെപിസിസി ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനും ആലോചനയുണ്ട്. മുതിർന്ന നേതാക്കളെ ഭാരവാഹികൾ ആക്കണമെന്നും അഭിപ്രായം ഉയരുന്നുണ്ട്. യുവാക്കൾക്കും വനിതകൾക്കും പരിഗണന നൽകാനും മികവ് പുലർത്താത്ത ഡിസിസി അധ്യക്ഷന്മാരെ മാറ്റാനും ആലോചനയുണ്ട്.

കെ സുധാകരന്‍ ഒഴിഞ്ഞാല്‍ പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത് കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ പേരാണ്. എഐസിസി പ്രവര്‍ത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവാണ് കൊടിക്കുന്നില്‍. കഴിഞ്ഞ ടേമിലും കൊടിക്കുന്നില്‍ സുരേഷിന്റെ പേര് സജീവ ചര്‍ച്ചയിലുണ്ടായിരുന്നു. യുഡിഎഫ് മുന്‍ കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി, ആന്റോ ആന്റണി എംപി എന്നിവരുടെ പേരും പരിഗണനയിലുണ്ട്. ഡീന്‍ കുര്യാക്കോസ്, അടൂര്‍ പ്രകാശ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന നല്‍കികൊണ്ടുള്ള പുനഃസംഘടനയ്ക്കാണ് എഐസിസി ഒരുങ്ങുന്നതെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes