Latest News

കല്ലടിക്കോടില്‍ നാല് വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ പ്രതികരിച്ച് കോങ്ങാട് എംഎല്‍എ

 കല്ലടിക്കോടില്‍ നാല് വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ പ്രതികരിച്ച് കോങ്ങാട് എംഎല്‍എ

പാലക്കാട്: പാലക്കാട് കല്ലടിക്കോടില്‍ നാല് വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ പ്രതികരിച്ച് കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരി. ‘റ’ ഷേപ്പിലുള്ള വളവ് നിവര്‍ത്തിയാല്‍ മാത്രമേ ശാശ്വത പരിഹാരമുണ്ടാകൂ എന്ന് എംഎല്‍എ പറഞ്ഞു.

ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ നടക്കുന്ന സ്ഥലമാണത്. റോഡിലെ വളവാണ് പ്രശ്‌നം. റോഡിലെ വളവ് നിവര്‍ത്തണം എന്ന് ആവശ്യപ്പെട്ട് മുന്‍പ് നിയമസഭയില്‍ സബ് മിഷന്‍ കൊണ്ടുവന്നിരുന്നു. നാഷണല്‍ ഹൈവേയുമായി ബന്ധപ്പെട്ട വിഷയമാണ്. ജില്ലാ കളക്ടര്‍ അടക്കമുള്ളവരുടെ ശ്രദ്ധയില്‍ വിഷയമെത്തിക്കും. നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.

ഇന്ന് വൈകിട്ട് 3.45 ഓടെയാണ് അപകടമുണ്ടായത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെ നിയന്ത്രണംവിട്ടുവന്ന സിമന്റ് ലോറി ഇവരുടെ ദേഹത്തേയ്ക്ക് മറിയുകയായിരുന്നു. ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചതെന്നാണ് വിവരം. സ്ഥിരം അപകടം നടക്കുന്ന സ്ഥലമാണ് കല്ലടിക്കോട്. നടപടിവേണമെന്നാവശ്യപ്പെട്ട് സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes