വെള്ളിമാടുകുന്ന് സർക്കാർ ഗേൾസ് ഹോമിൽ നിന്ന് കുട്ടികളെ കാണാതായി
കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് സർക്കാർ ഗേൾസ് ഹോമിൽ നിന്ന് കുട്ടികളെ കാണാതായി. നാല് പെൺകുട്ടികളെയാണ് കാണാതായത് എന്നാണ് വിവരം. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് കുട്ടികളെ കാണാതായത്. ചേവായൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.