കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ വീട്ടിൽ ക്രിസ്മസ് ആഘോഷിച്ച് പ്രധാനമന്ത്രി മോദി
വ്യാഴാഴ്ച ഡൽഹിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ വസതിയിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചടങ്ങിൽ പങ്കെടുത്ത ക്രിസ്ത്യൻ സമൂഹവുമായി അദ്ദേഹം സംവദിച്ചു.
“കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻ ജിയുടെ വസതിയിൽ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുത്തു. ക്രിസ്ത്യൻ സമൂഹത്തിലെ പ്രമുഖരുമായി ആശയവിനിമയം നടത്തി.” ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട്, പ്രധാനമന്ത്രി മോദി തൻ്റെ ഔദ്യോഗിക എക്സ് ഹാൻഡിൽ എഴുതി.
കേന്ദ്രമന്ത്രിയുടെ വസതിയിലേക്ക് എത്തിയ പ്രധാനമന്ത്രിയെ ജോർജ് കുര്യനും കുടുംബവും പൂക്കൾ നൽകി നൽകി സ്വീകരിച്ചു.