ചിരിച്ചും ചിന്തിപ്പിച്ചും ആട്-3

ആട് , ആട് 2 എന്നീ ചിത്രങ്ങൾക്കു ശേഷം മൂന്നാം ഭാഗവുമായി എത്തുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ്. മലമ്പുഴയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ചിത്രത്തിൽ ജയസൂര്യ, സൈജു ക്കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, അജു വർഗീസ്, രൺജി പണിക്കർ, ആൻസൺ പോൾ, ഇന്ദ്രൻസ്, നോബി,, ഭഗത് മാനുവൽ ഡോ. റോണി രാജ്, ധർമ്മജൻ ബൊൾ ഗാട്ടി, എന്ന, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണിരാജൻ പി.ദേവ്, സ്രിന്ധാ ,ഹരികൃഷ്ണൻ, വിനീത് മോഹൻ,എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കാവ്യാ ഫിലിംസിൻ്റെ ബാനറിൽ വേണു കുന്നപ്പള്ളിയും, ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
മമ്മൂട്ടി നായകനായ മാമാങ്കം സിനിമ നിർമിച്ചു കൊണ്ടാണ് കാവ്യാ ഫിലിംസ് ചലച്ചിത്ര രംഗത്തെത്തുന്നത്. പിന്നീട് ചരിത്രം തിരുത്തിക്കുറിച്ച രണ്ടായിരത്തി പതിനെട്ട്, മാളികപ്പുറം, രേഖാചിത്രം എന്നിവയും കാവ്യാ ഫിലിംസ് നിർമിച്ചു. വലിയ താരനിരയെ അണിനിരത്തി വൻ മുതൽ മുടക്കിൽ നിർമ്മിക്കുന്ന സിനിമയുടെ ചിത്രത്തീകരണം പുരോഗമിക്കുകയാണ്.
ഇപ്പോൾ മലമ്പുഴയിൽ ചിത്രീകരണം നടന്നു വരുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ഷാൻ റഹ്മാനാണ്. ഛായാഗ്രഹണം – അഖിൽ ജോർജ്. എഡിറ്റിംഗ്- ലിജോ പോൾ. കലാസംവിധാനം – അനീസ് നാടോടി, വാഴൂർ ജോസ് എന്നിവരാണ്.